Breaking News

Trending right now:
Description
 
Apr 18, 2018

ഗീവര്‍ഗീസ്‌ മാര്‍ അത്തനാസിയോസ്‌ കാലം ചെയ്‌തു

image മാര്‍ത്തോമ്മ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ്‌ മാര്‍ അത്തനാസിയോസ്‌ (74) കാലം ചെയ്‌തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. മാര്‍ത്തോമ്മ സഭയുടെ റാന്നി നിലയ്‌ക്കല്‍ ഭദ്രാസനാധിപനായിരുന്നു. മുംബൈ, ഡല്‍ഹി, കൊച്ചി, കോട്ടയം ഭദ്രാസനങ്ങളുടെ അധ്യക്ഷന്‍, മാര്‍ത്തോമ്മ വൈദിക സെമിനാരി ഗവേണിംഗ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍, നാഷണല്‍ മിഷനറി സൊസൈറ്റി പ്രസിഡന്റ്‌ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1969 ജൂണ്‍ 14ന്‌ വൈദികനായി. 2015 ഒക്ടോബറിലാണ്‌ സഫ്രഗന്‍ മെത്രാപ്പോലിത്തയായി ഉയര്‍ത്തപ്പെട്ടത്‌. തിരുവല്ല നെടുമ്പ്രം മുളമൂട്ടില്‍ ചിറയില്‍കണ്ടത്തില്‍ പരേതനായ സി.ഐ.ഇടിക്കുളയുടെയും ആച്ചിയമ്മയുടെയും മകനാണ്‌.