Breaking News

Trending right now:
Description
 
Apr 18, 2018

ജോണ്‍ ആകശാലയുടെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു

ശ്രീകുമാര്‍ ഉണ്ണിത്താന്‍
image ഫൊക്കാനയുടെ ആദ്യകാലംമുതലുള്ള സുഹൃത്തും പ്രമുഖ വ്യവസായിയും സമുദായ പ്രവര്‍ത്തകനും ആയിരുന്ന ജോണ്‍ അകശാലയുടെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു. പിറവം സ്വദേശിയായ ജോണ്‍ അകശാല ഡല്‍ഹിയില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പില്‍ സെക്രട്ടറിയായിരിക്കെയാണ്‌ 1979ല്‍ അമേരിക്കയിലെത്തിയത്‌. അമേരിക്കയില്‍ ബിസിനസ്‌ രംഗത്ത്‌ ശ്രദ്ധനേടിയ അദ്ദേഹം ചൈന അടക്കമുള്ള കിഴക്കന്‍ രാജ്യങ്ങളിലും യൂറോപ്പിലും വ്യവസായിക ബന്ധങ്ങള്‍ ഉണ്ടാക്കി ബിസിനസില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്‌. സാമുദായി രംഗത്തും വളരെ സംഭാവനകള്‍ നല്‍കി. കെസിസിഎന്‍എ തുടക്കക്കാരില്‍ ഒരാളായിരുന്നു. ജോണ്‍ ആകശാലയുടെ നിര്യാണത്തില്‍ ദുഖം രേഖപ്പെടുത്തുന്നതോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിനുവേണ്ടി പ്രാര്‍ഥിക്കുന്നതായി പ്രസിഡന്റ്‌ തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ്‌ ഫിലിപ്പ്‌, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, മറ്റ്‌ എക്‌സി. ഭാരവാഹികള്‍ എന്നിവര്‍ അറിയിച്ചു.
വേക്ക്‌ സര്‍വീസ്‌: ഇന്ന്‌ വൈകുന്നേരം ആറു മുതല്‍ ഒമ്പതുവരെ (400 Willow Grove Rd, Stony Point, NY 10980)
സംസ്‌കാര ശുശ്രൂഷ: വ്യാഴാഴ്‌ച രാവിലെ 10ന്‌. സെന്റ്‌ ആന്റണീസ്‌ ചര്‍ച്ച്‌, 36 വെസ്റ്റ്‌ നയാക്ക്‌ റോഡ്‌, ന്യൂയോര്‍ക്ക്‌-10954. തുടര്‍ന്ന്‌ സംസ്‌കാരം-സെന്റ്‌ ആന്റണീസ്‌ സെമിത്തേരിയില്‍. (36 W Nyack Rd, Nanuet, NY 10954)