Breaking News

Trending right now:
Description
 
Apr 18, 2018

ഐഎപിസിയുടെ നവനേതൃത്വം സ്ഥാനമേറ്റു

image ന്യുയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കയിലെ ഇന്ത്യന്‍ വംശജരുടെ ഏറ്റവുംവലിയ മാധ്യമകൂട്ടായ്‌മയായ ഇന്തോ അമേരിക്കന്‍ പ്രസക്ലബിന്റെ (ഐഎപിസി) 2018ലെ എക്‌സിക്യുട്ടീവ്‌ കമ്മിറ്റി സ്ഥാനമേറ്റു. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍ലുലേറ്ററില്‍ നടന്ന ചടങ്ങില്‍ പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകയും സോഷ്യല്‍ പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റുമായ റെനി മെഹ്‌റയുടെ നേതൃത്വത്തിലാണ്‌ പുതിയ കമ്മിറ്റി ചുമതലയേറ്റത്‌. ഐഎപിസിയുടെ സ്ഥാപക ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ പി.സക്കറിയ അംഗങ്ങള്‍ക്ക്‌ സത്യവാചകം ചൊല്ലിക്കൊടുത്തു. ഉദ്‌ഘാടന പ്രസംഗത്തില്‍ കൊണ്‍സുല്‍ ജനറല്‍ സന്ദീപ്‌ ചക്രബര്‍ത്തി പുതിയ അംഗങ്ങളെ അനുമോദിച്ചു. പുതിയ ഭാരവാഹികള്‍: റെനി മെഹ്‌റ (പ്രസിഡന്റ്‌), ജയ്‌ഹിന്ദ്‌ വാര്‍ത്തയുടെ ചീഫ്‌ എഡിറ്റര്‍ ആഷ്‌ലി ജോസഫ്‌ (എക്‌സിക്യുട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌), തോമസ്‌ മാത്യു (ജനറല്‍ സെക്രട്ടറി), മുരളിനായര്‍, രൂപ്‌സി നറൂള, അനുപമ വെങ്കിടേഷ്‌, അലക്‌സ്‌ തോമസ്‌ (വൈസ്‌ പ്രസിഡന്റുമാര്‍), ബിജു ചാക്കോ, അരുണ്‍ഹരി, ബൈജു പകലോമറ്റം, ജേക്കബ്‌ കുടശനാട്‌ (സെക്രട്ടറിമാര്‍), കെന്നി ചെറിയാന്‍ (ട്രഷറര്‍), ഡോ.മാത്യു പനയ്‌ക്കല്‍ (ജോയിന്റ്‌ ട്രഷറര്‍), കോരസണ്‍വര്‍ഗീസ്‌ (എക്‌സ്‌ ഒഫീഷ്യോ). കോ ഓര്‍ഡിനേറ്റേഴ്‌സ്‌: തെരേസ ടോം (ന്യുജേഴ്‌സി), ആനി കോശി (കാനഡ). പിആര്‍ഒമാര്‍: ഫിലിപ്പ്‌ മാരറ്റ്‌, സാബു കുര്യന്‍, ബിന്‍സ്‌ മണ്ഡപം. ഐഎപിസിയുടെ ഈവര്‍ഷത്തെ അന്താരാഷ്ട്ര മാധ്യമ സമ്മേളനം ഒക്ടോബറില്‍ അറ്റ്‌ലാന്റയില്‍ നടക്കും.