Breaking News

Trending right now:
Description
 
Apr 18, 2018

മുഫ്‌തി മന്ത്രിസഭയിലെ ബിജെപി മന്ത്രിമാര്‍ രാജിവച്ചു

image കാഷ്‌മീരില്‍ കഠ്‌ വ പീഡനക്കേസില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ മെഹ്‌ബൂബ മുഫ്‌തി മന്ത്രിസഭയിലെ എല്ലാ ബിജെപി മന്ത്രിമാരും രാജിവയ്‌ക്കാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടു. പകരം പുതുമുഖങ്ങള്‍ക്ക്‌ അവസരം നല്‍കി നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനാണ്‌ ബിജെപിയുടെ ശ്രമം. കഠ്‌ വ സംഭവത്തില്‍ പ്രതികള്‍ക്കു അനുകൂലമായി നടത്തിയ റാലിയില്‍ ബിജെപി മന്ത്രിമാര്‍ പങ്കെടുത്തത്‌ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. റാലിയില്‍ പങ്കെടുത്ത മന്ത്രിമാരായ ലാല്‍ സിങ്‌, ചന്ദര്‍പ്രകാശ്‌ എന്നിവര്‍ പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞദിവസം രാജിവച്ചെങ്കിലും വിവാദം കെട്ടടങ്ങിയിരുന്നില്ല. ബിജെപി-പിഡിപി ഭരണത്തിനെതിരെ വന്‍ പ്രതിഷേധമാണ്‌ ഉയര്‍ന്നത്‌. ബിജെപി-പിഡിപി സഖ്യത്തിന്റെ ഭാവിതന്നെ അനിശ്ചിതത്തിലായതോടെയാണ്‌ ബിജെപി മന്ത്രിമാരുടെ രാജി ആവശ്യപ്പെടുന്നതിന്‌ നേതൃത്വം തീരുമാനിച്ചത്‌. മന്ത്രിമാര്‍ രാജിക്കത്ത്‌ പാര്‍ട്ടിക്ക്‌ കൈമാറിയെന്നാണ്‌ സൂചന. മന്ത്രിസഭ പുനസംഘടന ഈമാസംതന്നെയുണ്ടാകും.