Breaking News

Trending right now:
Description
 
Apr 18, 2018

യുപിയില്‍ വീണ്ടും പീഡനം; ഏഴുവയസുകാരി കൊല്ലപ്പെട്ടു

image യുപിയെ ഉന്നാവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബിജെപി എംഎല്‍എ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിഷേധം ഉയരുന്നതിനു പിന്നാലെ രാജ്യത്തെ നടുക്കി മറ്റൊരു സംഭവംകൂടി. യുപിയിലെ ഏറ്റായില്‍ രാത്രി വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഏഴുവയസുകാരിയെ പന്തല്‍ കെട്ടാനെത്തിയ യുവാവ്‌ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ്‌ പുതിയ റിപ്പോര്‍പ്പ്‌. കഴിഞ്ഞദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. കുടുംബാംഗങ്ങള്‍ക്കൊപ്പം എത്തിയ പെണ്‍കുട്ടിയെ പന്തല്‍പണി കരാറെടുത്ത സോനു ജാതവ്‌ സമീപത്തെ നിര്‍മാണം നടക്കുന്ന കെട്ടിടത്തിലെത്തിച്ചു പീഡിപ്പിച്ചശേഷം കഴുത്തില്‍ കയറിട്ടു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌. മദ്യലഹരിയിലായിരുന്ന പ്രതിയെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ ക്രൂരമായി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ ബന്ധുക്കളും നാട്ടുകാരും റോഡ്‌ ഗതാഗതം മണിക്കൂറുകളോളം തടസപ്പെടുത്തുകയും ചെയ്‌തു. തുടരെയുള്ള പീഡനസംഭവത്തില്‍ പ്രതിഷേധം നേരിടുന്ന യുപിയിലെ യോഗി ആദിത്യനാഥ്‌ സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ നടപടികള്‍ ആരംഭിച്ചു.