Breaking News

Trending right now:
Description
 
Apr 18, 2018

ശ്രീജിത്തിനെ മര്‍ദിച്ചത്‌ പൊലീസെന്ന്‌ പ്രത്യേക അന്വേഷണസംഘം

image വരാപ്പുഴ പൊലീസ്‌ കസ്റ്റഡിയിലിരിക്കെ ആശുപത്രിയില്‍ മരിച്ച ശ്രീജിത്തിന്റെ മരണത്തിനു ഉത്തരവാദി പൊലീസ്‌ തന്നെയാണെന്നു പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. ശ്രീജിത്തിന്റെ മൃതദേഹത്തിലും ആന്തരികാവയവങ്ങളിലും കണ്ടെത്തിയ ക്ഷതങ്ങളും പരുക്കുകളും ഇതിലേക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌. ശ്രീജിത്തിനെ മര്‍ദിച്ചത്‌ എസ്‌ഐ ജി.എസ്‌.ദീപക്‌ ആണെന്നു ശ്രീജിത്തിന്‌ ഒപ്പം അറസ്റ്റിലായവര്‍ പറവൂര്‍ കോടതി പരിസരത്തുവച്ചു മാധ്യമങ്ങളെ അറിയിച്ചു. ശ്രീജിത്തിന്റെ വയറില്‍ എസ്‌ഐ ചവിട്ടി. പൊലീസ്‌ തങ്ങളെയും മര്‍ദിച്ചുവെന്നു ഇവര്‍ വ്യക്തമാക്കി. വീടാക്രമണക്കേസിലെ ഒമ്പതു പ്രതികളെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി. തൂങ്ങിമരിച്ച വാസുദേവന്റെ വീട്ടിലുണ്ടായ സംഘര്‍ഷത്തിലാണ്‌ ശ്രീജിത്തിന്‌ പരുക്കേറ്റുവെന്നാണ്‌ പൊലീസിന്റെ വാദം. അതേസമയം, മരിച്ച ശ്രീജിത്തിന്റെ മൃതദേഹത്തിലെ ക്ഷതങ്ങളുടെ സ്വഭാവം നിര്‍ണയിക്കാന്‍ പ്രത്യേക മെഡിക്കല്‍ബോര്‍ഡ്‌ രൂപീകരിക്കണമെന്ന്‌ ആവശ്യമുന്നയിച്ച്‌ പ്രത്യേക അന്വേഷണസംഘം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പു ഡയറക്ടര്‍ക്കു കത്തുനല്‍കി.