Breaking News

Trending right now:
Description
 
Apr 18, 2018

വ്യാജവാര്‍ത്തകള്‍ ചമയ്‌ക്കാന്‍ ബിജെപിക്ക്‌ പ്രധാനമന്ത്രിയുണ്ടെന്ന്‌ ദിവ്യ സ്‌പന്ദന

image ബിജെപിക്ക്‌ നുണയും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കാന്‍ വാട്‌സ്‌ആപ്പും ട്വിറ്ററും പോലുള്ള നവമാധ്യമങ്ങളുടെ ആവശ്യമില്ലെന്നു അതിന്‌ പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ ധാരാളം മതിയെന്നും നടിയും കോണ്‍ഗ്രസ്‌ നേതാവുമായ ദിവ്യ സ്‌പന്ദന. കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ ഏറ്റവും വെല്ലുവിളിയാകുക വ്യാജവാര്‍ത്തകളും പ്രചരണങ്ങളുമാണെന്നു കോണ്‍ഗ്രസിന്റെ സാമൂഹ്യമാധ്യമങ്ങളുടെ ചുമതല വഹിക്കുന്ന മുന്‍ എംപികൂടിയായ ദിവ്യ സ്‌പന്ദന വ്യക്തമാക്കി. നവമാധ്യമങ്ങളിലെ ബിജെപിയുടെ സ്വാധീനത്തെ മറികടക്കാന്‍ എന്തു ചെയ്യാനാകുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ്‌ മോദിക്കെതിരെ ഗുരുതര പരാമര്‍ശം ദിവ്യ നടത്തിയത്‌. ബിജെപി സകല തിരഞ്ഞെടുപ്പുകളിലും ഇത്തരം വ്യാജവാര്‍ത്തകള്‍ക്ക്‌ അച്ച്‌ നിരത്താറുണ്ട്‌. ഒടുവില്‍ ഗുജറാത്ത്‌ തിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെതിരെ മോദി പടച്ചുവിട്ട വ്യാജപ്രചരണം എല്ലാവര്‍ക്കും അറിയാം. പാക്കിസ്ഥാനുമായി കോണ്‍ഗ്രസ്‌ സന്ധിയില്‍ ഏര്‍പ്പെട്ടതായാണ്‌ മോദി തിരഞ്ഞെടുപ്പുകാലത്ത്‌ പ്രചരിപ്പിച്ചത്‌. ഇത്തരം വ്യാജവാര്‍ത്തകളെ പ്രതിരോധിക്കാനുള്ള ശ്രമമാണ്‌ കോണ്‍ഗ്രസ്‌ നടത്തുന്നതെന്നും ദിവ്യ വ്യക്തമാക്കി.