Breaking News

Trending right now:
Description
 
Apr 17, 2018

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഹര്‍ത്താലില്‍ പലയിടത്തും അക്രമം; 30 പൊലീസുകാര്‍ക്ക്‌ പരുക്ക്‌

image ജമ്മുവിലെ കഠ്‌വയില്‍ എട്ടുവയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്‌ത സംഭവത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംസ്ഥാന ഹര്‍ത്താലില്‍ പലയിടത്തും അക്രമം. വിവിധ ജില്ലകളില്‍ സംഘമായി എത്തിയവര്‍ അക്രമം നടത്തുകയായിരുന്നു. അക്രമങ്ങളില്‍ മുപ്പതോളം പൊലീസുകാര്‍ക്ക്‌ പരുക്കേറ്റു. പൊതുമുതല്‍ നശിപ്പിച്ചതിനും അക്രമം നടത്തിയതിനും 250 പേരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. കാസര്‍കോട്‌ ജില്ലയില്‍ ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി. മലപ്പുറത്തും അക്രമസംഭവങ്ങള്‍ ഉണ്ടായി.തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ ഒരാഴ്‌ചത്തേക്ക്‌ പൊലീസ്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊന്നാനിയില്‍ പൊലീസിനു നേരെയും താനൂരില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കുനേരെയും തിരൂര്‍ പൊലീസ്‌ സ്റ്റേഷനുനേരെയും അക്രമികള്‍ കല്ലെറിഞ്ഞു. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ പരിസരത്ത്‌ ഹര്‍ത്താല്‍ അനുകൂലികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പാലക്കാട്‌ നഗരത്തില്‍ പൊലീസ്‌ മൂന്നുതവണ ലാത്തിവീശി അക്രമികളെ ഓടിക്കുകയായിരുന്നു. ആലപ്പുഴ കലവൂരില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കുനേരെ പൊലീസ്‌ ലാത്തിവീശി. ചില ജില്ലകളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസ്‌ സര്‍വീസ്‌ തടസപ്പെടുത്തി. സ്വകാര്യവാഹനങ്ങളും തടഞ്ഞു. മുന്നറിയിപ്പില്ലാതെ നടത്തിയ സാമൂഹികവിരുദ്ധശക്തികള്‍ ശരിക്കും മുതലെടുക്കുകയായിരുന്നു.