Breaking News

Trending right now:
Description
 
Apr 17, 2018

ആര്‍സിസിയില്‍നിന്നു രക്തം സ്വീകരിച്ച കുട്ടിക്ക്‌ എച്ചഐവി ബാധ; കുട്ടി പിന്നീട്‌ മരിച്ചു

image തിരുവനന്തപുരത്തെ റീജനല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍സിസി) രക്താര്‍ബുദ ചികിത്സയ്‌ക്കിടെ രക്തം സ്വീകരിച്ച ആലപ്പുഴസ്വദേശിനി ആറാംക്ലാസ്‌ വിദ്യാര്‍ഥിനിക്ക്‌ എച്ച്‌ഐവി ബാധയുണ്ടായത്‌ ആര്‍സിസിയില്‍നിന്നാണെന്നു സ്ഥിരീകരിച്ചു. ആലപ്പുഴ മെഡിക്കല്‍കോളജില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ 11നാണ്‌ കുട്ടി മരിച്ചത്‌. കഴിഞ്ഞ മാര്‍ച്ചിലാണ്‌ കുട്ടിയെ ആര്‍സിസിയില്‍ പ്രവേശിപ്പിച്ചത്‌. ഇവിടെനിന്നു 46 ബാഗ്‌ രക്തം കുട്ടിക്കു നല്‍കി. ഓഗസ്‌റ്റ്‌ 25നു നടത്തിയ പരിശോധനയില്‍ കുട്ടിക്ക്‌ എച്ച്‌ഐവി ബാധിച്ചുവെന്നു കണ്ടെത്തുകയായിരുന്നു. സംഭവം വിവാദമായതോടെ കുട്ടിക്കു രക്തം ദാനം ചെയ്‌തവരെ ആര്‍സിസി അധികൃതര്‍ വിളിച്ചുവരുത്തി. ഇതില്‍ ഒരാള്‍ എച്ച്‌ഐവി ബാധിതനാണെന്നു പരിശോധനയില്‍ തെളിഞ്ഞുവെന്ന്‌ ആര്‍സിസി ഡയറക്ടര്‍ വ്യക്തമാക്കി.