Breaking News

Trending right now:
Description
 
Feb 05, 2013

ഇംഗ്ലണ്ടില്‍ വീടുകളുടെ വില അതിവേഗം കൂടുന്നു, വില്‍പ്പന കുറഞ്ഞു

image ഇംഗ്ലണ്ടിലെ വീടുകളുടെ വില കഴിഞ്ഞ വര്‍ഷം 1.7 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തെ കണക്കുകള്‍ നോക്കുമ്പോള്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണിത്‌. ബ്രിട്ടണില്‍ ഡിസംബറിലെ ശരാശരി വില 162,080 പൗണ്ടാണ്‌. നവംബറിലേതിനേക്കാള്‍ 0.8 ശതമാനം കൂടുതലാണ്‌ ഈ വില. ലണ്ടനില്‍ ശരാശരി വില 371,223 പൗണ്ടാണ്‌. 2007-ലെ വിലയേക്കാള്‍ ആറു ശതമാനം കൂടുതലാണിത്‌.

എന്നാല്‍ ഇംഗ്ലണ്ട്‌ & വെയില്‍സില്‍ വില്‍പ്പന കുത്തനെ കുറഞ്ഞു. 57,661 കച്ചവടങ്ങള്‍ മാത്രമാണ്‌ അവസാന പാദത്തില്‍ നടന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷം 62,073 വീടുകള്‍ വിറ്റുപോയിരുന്നു.