Breaking News

Trending right now:
Description
 
Apr 17, 2018

കഠ്‌വ പീഡനക്കേസ്‌ വിചാരണ ആരംഭിച്ചു

image രാജ്യത്തെ ഞെട്ടിക്കുകയും വന്‍ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്‌ത കഠ്‌വ കൂട്ടമാനഭംഗക്കേസിന്റെ വിചാരണ ആരംഭിച്ചു. ജമ്മുവിലെ കഠി വയില്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട മാനഭംഗത്തിന്‌ ഇരയാക്കുകയും കല്ലിനു ഇടിച്ചു കൊലപ്പെടുത്തുകയും ചെയ്‌ത കേസില്‍ എട്ടുപേരെയാണ്‌ അറസ്റ്റു ചെയ്‌തത്‌. ഇവരുടെ വിചാരണയാണ്‌ ഇന്നലെ ആരംഭിച്ചത്‌. പ്രതിപ്പട്ടികയില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്ളതിനാല്‍ പ്രത്യേക കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്‌. ഏഴുപേരുടെ വിചാരണ സെഷന്‍സ്‌ കോടതിയിലും പ്രായപൂര്‍ത്തിയാകാത്ത ആളുടെ വിചാരണ ബാലാവകാശ നിയമമനുസരിച്ച്‌ കഠ്‌ വ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയിലുമാണ്‌ നടത്തുന്നത്‌. കേസില്‍ രണ്ട്‌ സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍മാരെയാണ്‌ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്‌. ഹിന്ദു-മുസ്ലീം വര്‍ഗീയ പ്രശ്‌നമായി കേസ്‌ നീങ്ങാനുള്ള സാധ്യത കണക്കിലെടുത്ത്‌ രണ്ടു വിഭാഗങ്ങളിലും ഉള്‍പ്പെടാത്ത സിഖ്‌ മതസ്ഥരില്‍പ്പെട്ടവരാണ്‌ പ്രോസിക്യൂട്ടര്‍മാര്‍. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം എന്നിവയാണ്‌ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്‌. സെഷന്‍സ്‌ കോടതിയില്‍ ഹാജരാക്കിയ ഏഴുപ്രതികളും കുറ്റം നിഷേധിച്ചു. തങ്ങള്‍ക്കു നാര്‍ക്കോ അനലിസിസ്‌ പരിശോധന നടത്തണമെന്നു ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ഹാജരാക്കിയില്ല. കേസിന്റെ തുടര്‍വിചാരണ ചണ്ഡിഗഡിലേക്കു മാറ്റുന്നതിനെക്കുറിച്ചു നിലപാട്‌ അറിയിക്കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട്‌ നിര്‍ദേശിച്ചിട്ടുണ്ട്‌.