Breaking News

Trending right now:
Description
 
Apr 17, 2018

ഉന്നതര്‍ക്കു വഴങ്ങിക്കൊടുക്കാന്‍ വിദ്യാര്‍ഥിനികളെ ഉപദേശിച്ച അധ്യാപിക അറസ്റ്റില്‍

image മധുര കാമരാജ്‌ സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക്‌ വഴങ്ങിക്കൊടുത്താല്‍ കൂടുതല്‍ മാര്‍ക്കും പണവും ലഭിക്കുമെന്നു വിദ്യാര്‍ഥിനികളെ ഉപദേശിച്ച സ്വകാര്യ കോളജ്‌ പ്രിന്‍സിപ്പലിനെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. മധുര കാമരാജ്‌ സര്‍വകലാശാലയില്‍ അഫിലിയേറ്റ്‌ ചെയ്‌ത വിരുദുനഗര്‍ ദേവംഗ ആര്‍ട്‌സ്‌ കോളജിലെ പ്രിന്‍സിപ്പല്‍ പ്രഫ.നിര്‍മലദേവിയാണ്‌ അറസ്റ്റിലായത്‌. ഇവരുടെ വിരുദുനഗറിലെ വീട്ടില്‍നിന്നാണ്‌ കസ്റ്റഡിയില്‍ എടുത്തത്‌. ഈ മാസം ആദ്യമാണ്‌ സംഭവം നടന്നതെങ്കിലും അധ്യാപിക വിദ്യാര്‍ഥിനികളോട്‌ നടത്തിയ ഫോണ്‍സംഭാഷണം കഴിഞ്ഞദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സുവര്‍ണാവസരം പാഴാക്കരുത്‌. നിങ്ങള്‍ തയാറാണെങ്കില്‍ സര്‍വകലാശാല നിങ്ങളെ ഏറ്റെടുക്കും. പണം ബാങ്ക്‌ അക്കൗണ്ടിലേക്കു നിക്ഷേപിക്കും. ഗവര്‍ണര്‍ വന്നപ്പോള്‍ ഞാന്‍ ഇടപഴകിയതു ശ്രദ്ധിച്ചില്ലേ? എനിക്ക്‌ അദ്ദേഹവുമായി നല്ല അടുപ്പമുണ്ട്‌. അതിന്റെ വീഡിയോ അയച്ചുതരാം-ഇത്തരത്തിലായിരുന്നു നിര്‍മലാദേവിയുടെ ഫോണ്‍ സംഭാഷണം. കോളജ്‌ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ പൊലീസ്‌ നടപടി സ്വീകരിച്ചത്‌. നിര്‍മലദേവിയെ കോളജില്‍നിന്നു അന്വേഷണവിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തു.