Breaking News

Trending right now:
Description
 
Apr 17, 2018

സര്‍ക്കാരിന്റെ വിരട്ടല്‍; ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു

image സംസ്ഥാനത്ത്‌ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാലുദിവസമയി നടത്തിവന്ന സമരം പിന്‍വലിച്ചു. സമരം നടത്തിയ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഐ ഭാരവാഹികള്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായി നടത്തിയ ചര്‍ച്ചയിലാണ്‌ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്‌. സമരം തുടര്‍ന്നാല്‍ ഡോക്ടര്‍മാരെ പുറത്താക്കി പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നു മന്ത്രി മുന്നറിയിപ്പുനല്‍കിയിരുന്നു. സമരം അവസാനിപ്പിച്ചശേഷം അനുരഞ്‌ജന ചര്‍ച്ചയ്‌ക്കു തയാറാണെന്നു മന്ത്രി വ്യക്തമാക്കുകയും ചെയ്‌തു. തുടര്‍ന്നാണ്‌ സമരം പിന്‍വലിച്ചത്‌. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ മതിയായ ഡോക്ടര്‍മാരെ നിയമിക്കണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം. നോട്ടീസ്‌ പോലും നല്‍കാതെ ആരംഭിച്ച സമരത്തെ ജനകീയമായി നേരിടുമെന്നും പ്രൊബേഷന്‍ കാലാവധി കഴിയാത്ത ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ അവരെ പിരിച്ചുവിടുമെന്നും ചര്‍ച്ചയില്‍ മന്ത്രി മുന്നറിയിപ്പുനല്‍കുകയും ചെയ്‌തു. ആര്‍ദ്രംപദ്ധതിയുമായും വൈകുന്നേരത്തെ ഓപിയുമായി സഹകരിക്കുമെന്നു സമരം ചെയ്‌ത ഡോക്ടര്‍മാര്‍ മന്ത്രിയെ അറിയിച്ചു. രോഗികളുടെ വര്‍ധനയുള്ള കേന്ദ്രങ്ങളിലേക്ക്‌ ഡോക്ടര്‍മാരെ പുനരധിവസിപ്പിക്കുമെന്നും ആര്‍ദ്രം പദ്ധതിയുമായി ബന്ധപ്പെട്ട ഡോക്ടര്‍മാരുടെ ആശങ്കകള്‍ പഠിക്കാന്‍ പ്രത്യേക സമതിയെ നിയോഗിക്കുമെന്നും ആരോഗ്യമന്ത്രി ഡോക്ടര്‍മാരെ അറിയിച്ചു.