Breaking News

Trending right now:
Description
 
Apr 16, 2018

ദലിത്‌ നേതാവ്‌ ജിഗ്നേഷ്‌ മേവാനിയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു

image ഗുജറാത്ത്‌ എംഎല്‍എയും ദലിത്‌ നേതാവുമായ ജിഗ്നേഷ്‌ മേവാനിയെ ജയ്‌പൂര്‍ വിമാനത്താവളത്തില്‍ പൊലീസ്‌ തടഞ്ഞുവച്ചു. രാജസ്ഥാനില്‍ റാലി സംഘടിപ്പിക്കാന്‍ എത്തിയപ്പോഴാണ്‌ പൊലീസ്‌ രണ്ടുമണിക്കൂറോളം തടഞ്ഞുവച്ചത്‌. റാലിക്കു നിശ്ചയിച്ചിരുന്ന നാഗോറിലേക്കുള്ള പ്രവേശനം ജില്ലാ ഭരണകൂടം നിഷേധിച്ചതാണ്‌ പൊലീസ്‌ നടപടിക്കു കാരണം. ഈമാസം രണ്ടിനു നടന്ന ഭാരത ബന്ദിനു പിന്നാലെ കൊണ്ടുവന്ന നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ ജില്ലയില്‍ യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ സാധിക്കില്ലെന്നും പൊലീസ്‌ വ്യക്തമാക്കി. ഇന്ത്യന്‍ ഭരണഘടനയേയും ബാബാ സാഹബ്‌ അംബേദ്‌കറെയും കുറിച്ച്‌ സംസാരിക്കാന്‍പോയ തന്നെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചുവെന്നാണ്‌ ജിഗ്നേഷ്‌ മേവാനി ട്വിറ്ററിലൂടെ അറിയിച്ചത്‌.