Breaking News

Trending right now:
Description
 
Apr 16, 2018

സംസ്ഥാനത്ത്‌ ഡോക്ടര്‍മാരുടെ സമരം നാലാംദിവസം കടന്നു

image പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഓപി സമയം ദീര്‍ഘിപ്പിക്കുന്നതിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം നാലാംദിവസം കടന്നു. ചികിത്സ തേടി എത്തുന്ന രോഗികളെ സമരം കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്‌. സമരം ദിവസങ്ങള്‍ പിന്നിടുകയും രോഗികള്‍ക്ക്‌ ബുദ്ധിമുട്ട്‌ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ തങ്ങള്‍ക്കെതിരെ നടപടിയുണ്ടായാല്‍ സമരം രൂക്ഷമാക്കുമെന്നു കേരള ഗവണ്‍മെന്റ്‌ മെഡിക്കല്‍ ഓഫിസേഴ്‌സ്‌ അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കി. ബുധനാഴ്‌ച മുതല്‍ കിടത്തിയുള്ള ചികിത്സയും അവസാനിപ്പിക്കുമെന്നാണ്‌ സംഘടനയുടെ ഭീഷണി. അതേസമയം, ഡോക്ടര്‍മാരുടെ സമരം ഇന്നു നടക്കുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. കൂട്ടരാജിയുള്‍പ്പെടെയുള്ള മുന്നോട്ടുള്ള നടപടികള്‍ തീരുമാനിക്കാന്‍ നാളെ സംഘടനയുടെ യോഗം തിരുവനന്തപുരത്ത്‌ കൂടുന്നുണ്ട്‌.