Breaking News

Trending right now:
Description
 
Apr 16, 2018

ഞാനും കൊല്ലപ്പെടാം, പീഡിപ്പിക്കപ്പെടാം: ദീപിക

image കഠ്‌ വയില്‍ ക്രൂര പീഡനത്തിശേഷം കൊല്ലപ്പെട്ട കേസില്‍ ഇരയ്‌ക്കുവേണ്ടി ഹാജരാകുന്ന വനിതാ അഭിഭാഷകയുടെ ജീവന്‌ ഭീഷണി. തന്റെ ജീവനു ഭീഷണിയുണ്ടെന്നും പീഡിപ്പിക്കപ്പെടാനും കൊല്ലപ്പെടാനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അഭിഭാഷക ദീപിക സിങ്‌ രജാവത്ത്‌. ഈ കേസ്‌ വാദിക്കാന്‍ മുന്നോട്ടുവന്ന ദീപകയ്‌ക്കു സഹപ്രവര്‍ത്തകരില്‍നിന്നും വന്‍ എതിര്‍പ്പാണ്‌ ഉണ്ടായിരിക്കുന്നത്‌. ഹിന്ദു വിരുദ്ധ എന്നു കുറ്റപ്പെടുത്തി സാമൂഹ്യമായി ഒറ്റപ്പെടുത്തുകയാണ്‌. എനിക്കും കുടുംബത്തിനും സുരക്ഷ നല്‍കണമെന്നു ആവശ്യപ്പെട്ട്‌ സുപ്രീംകോടതിയെ സമീപിക്കും. നീതി നടപ്പാക്കണം. ആ എട്ടുവയുകാരിക്ക്‌ നീതി കിട്ടാന്‍ ഞാന്‍ ഉറച്ചുനില്‍ക്കും -ദീപിക വ്യക്തമാക്കി. അവള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരാകരുതെന്ന്‌ ജമ്മു ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ ബി.എസ്‌.സലാതിയ ആവശ്യപ്പെട്ടിരുന്നു. ബാര്‍ അസോസിയേഷന്‍ അംഗമല്ലെന്നു പറഞ്ഞതോടെ ഹാജരായാല്‍ എങ്ങനെയാണതു നിര്‍ത്തേണ്ടതെന്നു ഞങ്ങള്‍ക്ക്‌ അറിയാമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭീഷണിയെന്നും ദീപിക വ്യക്തമാക്കി.