Breaking News

Trending right now:
Description
 
Apr 16, 2018

ഇന്ന്‌ ഹര്‍ത്താല്‍ ഇല്ല; വ്യാജ പ്രചരണം

image ജമ്മുകാഷ്‌മീരിലെ കഠ്‌ വയില്‍ എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന്‌ ഹര്‍ത്താല്‍ ആണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്‌. തിങ്കളാഴ്‌ച കേരളം നിശ്ചമാകുമെന്നും 24 മണിക്കൂര്‍ ഹര്‍ത്താല്‍ ആണെന്നുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഒരുസംഘടനയുടെയും പാര്‍ട്ടിയുടെയും പിന്തുണ ഇല്ലാതെ നടത്തുന്ന ഈ ഹര്‍ത്താലില്‍ ജനങ്ങള്‍ സഹകരിക്കണമെന്നും സോഷ്യല്‍മീഡിയായുടെ ശക്തി ഒരിക്കല്‍കൂടി കാണിച്ചു കൊടുക്കണമെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, വ്യാജവാര്‍ത്തയാണെന്നറിയാതെ നിരവധിപേര്‍ ഇതു ഷെയര്‍ചെയ്യുകയാണ്‌. അതേസമയം, സംസ്ഥാനത്ത്‌ ഒരു രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തിട്ടില്ല. വ്യാജപ്രചരണത്തെ തുടര്‍ന്ന്‌ സംസ്ഥാനത്ത്‌ പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു.പാലക്കാട്‌ വാഹനം തടയാന്‍ ശ്രമം നടന്നതോടെ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. കണ്ണൂരിലും ഹര്‍ത്താലിന്റെ പേരില്‍ വാഹനങ്ങള്‍ തടഞ്ഞു. സുല്‍ത്താന്‍പേട്ട ജംക്ഷനില്‍ അജ്ഞാതര്‍ ടയറുകള്‍ കൂട്ടിയിട്ട്‌ കത്തിച്ചു. വാഹനങ്ങള്‍ തടയുന്നവര്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്ന്‌ പൊലീസ്‌ വ്യക്തമാക്കി.