Breaking News

Trending right now:
Description
 
Apr 16, 2018

അങ്കമാലിയില്‍ പെരുന്നാള്‍ വെടിക്കെട്ട്‌ അപകടത്തില്‍ ഒരാള്‍ മരിച്ചു; നാലുപേര്‍ക്ക്‌ പരുക്ക്‌

image അങ്കമാലിയില്‍ കറുകുറ്റിക്കു സമീപം പള്ളിപ്പെരുന്നാളിനോടനുബന്ധിച്ചു നടത്തിയ വെടിക്കെട്ട്‌ അപകടത്തില്‍ ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക്‌ പരുക്ക്‌. ഞായറാഴ്‌ച രാത്രി എട്ടരയോടെ അസീസി നഗര്‍ കപ്പോളയിലെ തിരുനാള്‍ പ്രദക്ഷിണത്തിനിടെയാണ്‌ അപകടം. പ്രദക്ഷിണം വന്ന വഴിയില്‍ പടക്കം കൂട്ടിയിട്ട്‌ കത്തിച്ചതിനെ തുടര്‍ന്ന്‌ സമീപത്ത്‌ വെടിക്കെട്ട്‌ സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന മുറിയിലേക്ക്‌ തീ പടര്‍ന്നാണ്‌ ദുരന്തം ഉണ്ടായതെന്നാണ്‌ റിപ്പോര്‍ട്ട്‌. കറുകുറ്റി മുല്ലപ്പറമ്പില്‍ സാജുവിന്റെ മകന്‍ സൈമണ്‍ (21) ആണ്‌ മരിച്ചത്‌. പരുക്കേറ്റ മെല്‍ജോ പൗലോസ്‌, സ്‌റ്റീഫന്‍ ജോസ്‌ എന്നിവരെ അങ്കമാലി ലിറ്റില്‍ഫ്‌ളവര്‍ ആശുപത്രിയിലും ജെസ്റ്റിന്‍ ജെയിംസ്‌, ജോയല്‍ ബിജു എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നിലഗുരുതരമാണ്‌. വെടിക്കെട്ട്‌ സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം തകര്‍ന്നു.