Breaking News

Trending right now:
Description
 
Apr 15, 2018

പ്രതികളെ പിന്തുണച്ചത്‌ പാര്‍ട്ടിപറഞ്ഞിട്ടെന്ന്‌ ബിജെപി മന്ത്രി

image ജമ്മുകാഷ്‌മീരിലെ കഠ്‌ വയില്‍ എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപിയെ വെട്ടിലാക്കി രാജിവച്ച ജമ്മുകാഷ്‌മീര്‍ മന്ത്രി ചന്ദര്‍ പ്രകാശ്‌. പ്രതികളെ പിന്തുണച്ച്‌ ഹിന്ദു ഏക്താ മഞ്ച്‌ നടത്തിയ റാലിയില്‍ പങ്കെടുത്തത്‌ ബിജെപി നേതൃത്വം പറഞ്ഞിട്ടാണെന്നു ചന്ദര്‍ വെളിപ്പെടുത്തി. പാര്‍ട്ടി പറഞ്ഞിട്ടാണ്‌ കഠ്‌ വയില്‍ പോയത്‌. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സാത്‌ ശര്‍മ്മയാണ്‌ ഞങ്ങളോ അങ്ങോട്ട്‌ അയച്ചത്‌. എന്നാല്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാന്‍ ഞങ്ങളെ ബലിയാടാക്കുകയാണ്‌ ചെയ്‌തതെന്നു ചന്ദര്‍ കുറ്റപ്പെടുത്തി. കാഷ്‌മീര്‍ മന്തിരമാരായ ലാല്‍ സിങ്‌, ചന്ദര്‍ പ്രകാശ്‌ എന്നിവരാണ്‌ കഴിഞ്ഞദിവസം പാര്‍ട്ടി നേതൃത്വത്തിനു രാജിക്കത്ത്‌ നല്‍കിയത്‌.സമ്മര്‍ദ്ധങ്ങള്‍ക്കു വഴങ്ങിയായിരുന്നു ഇരുവരുടെയും രാജിയെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. ബാലികയെ പീഡിപ്പിച്ചു കൊന്ന കേസില്‍ ക്രൈംബ്രാഞ്ച്‌ നടത്തിയ അറസ്റ്റില്‍ പ്രതിഷേധിച്ചും പ്രതികളെ വിട്ടയയ്‌ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹിന്ദു ഏക്താ മഞ്ച്‌ റാലി നടത്തിയത്‌.