Breaking News

Trending right now:
Description
 
Apr 15, 2018

മലയാളികള്‍ വിഷു ആഘോഷമാക്കി

image ഐശ്യര്യത്തിന്റെയും സമൃദ്ധിയുടെയും നിറക്കാഴ്‌ചയിലേക്ക്‌ മലയാളി കണികണ്ടുണര്‍ന്നു. മലയാളികള്‍ക്ക്‌ ഓണം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനമായ ആഘോഷമാണ്‌ വിഷു. കാര്‍ഷിക സംസ്‌കാരത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമാണിത്‌. മറക്കാനാവാത്തതും ഗൃഹാതുരത്വം സമ്മാനിക്കുന്നതുമാണ്‌ മേടത്തിലെ വിഷു. കൊന്നയും കണിവെള്ളരിയും പൂന്നെല്ലും വെള്ളിനാണയങ്ങളും വാല്‍ക്കണ്ണാടിയും നിലവിളക്കിന്റെ വെളിച്ചത്തില്‍ അണിനിരക്കുന്ന വിഷുക്കണി ഒരിക്കലും മായാത്ത ഓര്‍മകളാണ്‌. മേടം ഒന്നാംതീയതിയാണ്‌ വിഷുദിവസമായി കൊണ്ടാടുന്നത്‌. പുതിയ വര്‍ഷത്തിന്റെ തുടക്കമായും ഒരുവര്‍ഷത്തെ കൃഷിയിറക്കാനുള്ള ദിവസമായും വിഷു ആഘോഷിച്ചവരുന്നു. വളരെ മുമ്പേ കേരളീയരുടെ പുതുവര്‍ഷം മേടം ഒന്നിന്‌ തുടങ്ങിയിരുന്നുവെന്നു പറയപ്പെടുന്നുണ്ട്‌. ഇക്കൊല്ലം ഏപ്രില്‍ 14നാണ്‌ മേടമാസപ്പിറവി. പക്ഷേ വിഷു ഏപ്രില്‍ 15നും. എന്തുകൊണ്ടാണിതെന്നു ചോദിമുണ്ടായേക്കാം. ആകാശവീഥിയെ 12 ഭാഗങ്ങളാക്കിയതില്‍ ഓരോ ഭാഗത്തെയാണ്‌ രാശി എന്നു പറയുന്നത്‌. സൂര്യന്‍ മീനം രാശിഭാഗത്ത്‌ നിന്നു മേടം രാശിയിലേക്കു കടക്കുന്നതാണ്‌ മേടസംക്രമം. മേടസംക്രമത്തിനുശേഷം വരുന്ന സൂര്യോദയ വേളയിലാണ്‌ കണി കാണേണ്ടത്‌. മേടം ഒന്നിനുശേഷമാണ്‌ സംക്രമം വരുന്നതെങ്കില്‍ പിറ്റേന്നാണ്‌ വിഷു ആചരിക്കുന്നത്‌. ഇത്തവണ മേടസംക്രമം വന്നത്‌ ഏപ്രില്‍ 14നു രാവിലെ 8.14നായിരുന്നു. അങ്ങനെയാണ്‌ ഈവര്‍ഷത്തെ വിഷു (മേടം-2) ഏപ്രില്‍ 15നായത്‌.