Breaking News

Trending right now:
Description
 
Apr 15, 2018

തോട്ടയ്‌ക്കാട്‌ ശിവന്‍ ചരിഞ്ഞു

image ആനപ്രേമികളുടെ പ്രിയങ്കരനായ തോട്ടയ്‌ക്കാട്‌ ശിവന്‍ ചരിഞ്ഞു. കോട്ടയം തോട്ടയ്‌ക്കാട്‌ ഊളയ്‌ക്കാമറ്റത്തില്‍ ബാബുവാണ്‌ ഉടമ. അപൂര്‍വരോഗം ബാധിച്ച്‌ ചികിത്സയിലിരിക്കെയാണ്‌ ചരിഞ്ഞത്‌. ഇടതു കൈയ്‌ക്കും കാലിനും ഉണ്ടായ ബലക്കുറവായിരുന്നു ആദ്യ രോഗലക്ഷണം. പിന്നീട്‌ നില്‍ക്കാനാവാതെ തളര്‍ന്നുവീണു. രക്തംപരിശോധിച്ചെങ്കിലും രോഗകാരണം കണ്ടെത്താനായില്ല. മൂന്നുദിവസമായി തീറ്റയും വെള്ളവും എടുക്കാതെ ശിവന്‍ ചരിയുകയായിരുന്നു. 15 വര്‍ഷംകൊണ്ട്‌ കൊല്ലത്തിനിന്നു ബാബു വാങ്ങിയ ശിവന്‍ എന്നയാന പിന്നീട്‌ തോട്ടയ്‌ക്കാട്‌ ശിവന്‍ എന്നപേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. ഉത്സവങ്ങളില്‍ പ്രധാനിയായിരുന്നു. വനംവകുപ്പുദ്യോഗസ്ഥരുടെയും വെറ്ററിനറി ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ഇന്നു ഉച്ചയ്‌ക്കു പോസ്‌റ്റുമോര്‍ട്ടം നടത്തി ഉടമയുടെ വീടിനു സമീപത്തെ റബര്‍തോട്ടത്തില്‍ സംസ്‌കരിച്ചു