Breaking News

Trending right now:
Description
 
Apr 15, 2018

ഗേറ്റ്‌വേ ബബിള്‍ കഫെയില്‍ മംഗളുരു വിഭവങ്ങളുടെ മേള

image കൊച്ചി: ഗേറ്റ്‌വേ ഹോട്ടലിലെ 'ബബിള്‍ കഫെ'യില്‍ തീരനഗരമായ മംഗളുരുവില്‍നിന്നുള്ള ഭക്ഷ്യവിഭവങ്ങളുടെ മേള ആരംഭിച്ചു. പടിഞ്ഞാറന്‍ തീര െത്ത ഏറ്റവും പുരാതന നഗരമായ മംഗളുരുവിന്റെ തനത്‌ രുചിയും മണവും ശൈലിയും നിറഞ്ഞ ഭക്ഷ്യവിഭവങ്ങളുടെ മേള ഇന്നലെയാണ്‌ ആരംഭിച്ചത്‌. പത്തുദിവസം നീണ്ടുനില്‍ക്കുന്ന മേള 23നു സമാപിക്കും. മാസ്റ്റര്‍ ഷെഫ്‌ മഹേഷ്‌ നായ്‌ക്കിന്റെ നേതൃത്വ ത്തിലാണ്‌ തനത്‌ മംഗളൂരൂ വിഭവങ്ങള്‍ അതിഥികള്‍ക്കായി ഒരുക്കുന്നത്‌. വൈവിധ്യമാര്‍ന്ന മീന്‍വിഭവങ്ങള്‍, കടല്‍ വിഭവങ്ങള്‍, പ്രത്യേക മാംസവിഭവങ്ങള്‍ എന്നിവയ്‌ക്കുപുറമെ രുചിയേറിയ സസ്യവിഭവങ്ങളും ഈ മേളയില്‍ അണിനിരക്കും. തേങ്ങയും കറിവേപ്പിലയും ഇഞ്ചിയും വെളുത്തുള്ളിയും മുളകും ധാരാളമായി ചേര്‍ത്ത്‌ തയാറാക്കുന്ന വിഭവങ്ങള്‍ ഇതുവരെ അറിയാത്ത രുചിയുടെ ഉത്സവം തീര്‍ക്കും. തുളു സാരസ്വത്‌ ബ്രാഹ്മിണ്‍, പോര്‍ട്ടുഗീസ്‌, മഹാവീരാസ്‌, ബീയറീസ്‌, ഗൗഡ്‌, കാത്തലിക്‌ എന്നിങ്ങനെ വിവിധ പാരമ്പര്യങ്ങളുടെ മേളനമാണ്‌ മംഗളുരുവിലെ വിഭവങ്ങള്‍.

നീര്‍ദോശ, മസാല ദോശ, ചിക്കന്‍ ഗീ റോസ്‌റ്റ്‌, ചിക്കന്‍ സുക്ക, കോറോ റോട്ടി (വിളയിച്ച അവല്‍ ഗ്രേവിയില്‍ മുക്കിയെടുത്തത്‌), ബംഗുഡെ പുളിമുഞ്ചി (സുഗന്ധവ്യഞ്‌ജനങ്ങള്‍ അരച്ചുചേര്‍ത്ത അയല വിഭവം), ബീജ മനോലി ഉപ്പ്‌കറി, ബൂതായ്‌ ഗസി, കടുബു, പട്രോഡെ എന്നിവയെല്ലാം പ ത്ത്‌ ദിവസങ്ങളിലായി അണിനിരക്കും. കൊങ്കണി വിഭവങ്ങളായ ദാലി തോയ്‌, കശുവി ചേര്‍ത്ത ബീബ്ബെ ഉപ്പ്‌കറി, വല്‍വല്‍, അവനാസ അമ്പെ സസം, കഡിഗിചക്കോ, പാഗിലപ്പൊടി, ചനെഗാഷി എന്നിവയുടെ രുചിയും ബബിള്‍ കഫെയിലെത്തും. സന്ന ദക്ര മാസ്‌, പോര്‍ക്ക്‌ ബാഫത്‌, സാര്‍പോട്ടല്‍, മട്ടണ്‍ ബിരിയാണി എന്നിവയും ഇവിടെ അണിനിരക്കും. ഉഡുപ്പി വിഭവങ്ങള്‍ എന്ന്‌ അറിയപ്പെടുന്ന തുളു വെജിറ്റേറിയന്‍ വിഭവങ്ങളും മംഗളുരു ഭക്ഷ്യമേളയിലുണ്ട്‌.