Breaking News

Trending right now:
Description
 
Apr 15, 2018

സൂപ്പര്‍താരങ്ങള്‍ ഏറ്റുമുട്ടി:സിന്ധുവിന്‌ തോല്‍വി; സൈനയ്‌ക്ക്‌ സ്വര്‍ണം

image കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ വനിതാ ബാഡ്‌മിന്റനിലെ സൂപ്പര്‍താരങ്ങള്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ പി.വി.സിന്ധുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ തോല്‍പ്പിച്ച്‌ സൈന നെഹ്‌ വാള്‍ സ്വര്‍ണം സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ സ്വര്‍ണമെഡല്‍നില 26 ആയി. ഫൈനലില്‍ 21-18, 23-21 എന്ന സ്‌കോറിന്‌ സൈന സിന്ധുവിനെ മറികടന്നു. ഫൈനലില്‍ ഇരുവരും വാശിയേറിയ പോരാട്ടമാണ്‌ കാഴ്‌ചവച്ചത്‌. ആദ്യ ഗെയിം മേധാവിത്വത്തോടെ റാക്കറ്റേന്തി സൈന സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയ്‌മില്‍ ശക്തമായി തിരിച്ചടിച്ച സിന്ധു 19-ാം പോയിന്റുവരെ മുന്നിട്ടുനിന്നു. അവസാനനിമിഷം സിന്ധുവിനെ പിന്തള്ളി സൈന മത്സരം വരുതിയിലാക്കുകയായിരുന്നു. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഇന്നു സമാപിക്കും.