Breaking News

Trending right now:
Description
 
Apr 15, 2018

ഇന്ത്യ ഒറ്റദിവസം വാരിക്കൂട്ടിയത്‌ 17 മെഡലുകള്‍

image കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ വിഷുകൈനീട്ടമായി ഇന്ത്യ ഇന്നലെ വാരിക്കൂട്ടിയത്‌ 17 മെഡലുകള്‍. ഇതില്‍ എട്ടു സ്വര്‍ണം, അഞ്ചു വെള്ളി, നാലു വെങ്കലം എന്നിങ്ങനെയാണ്‌ മെഡലുകള്‍. ബോക്‌സിങ്ങില്‍ മേരികോം, ഗൗരവ്‌ സോളങ്കി, വികാസ്‌ കൃഷ്‌ണന്‍ എന്നിവരും ടേബിള്‍ ടെന്നീസില്‍ വനിത സംഗിള്‍സില്‍ മാണിക ബത്ര, പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ വിഭാഗത്തില്‍സഞ്‌ജീവ്‌ രജ്‌പൂത്‌, പുരുഷന്മാരുടെ ജാവലിന്‍ത്രോയില്‍ ഹരിയാനക്കാരന്‍ നീരജ്‌ ചോപ്ര, ഗുസ്‌തിയില്‍ വിനേഷ്‌ ഫൊഗാട്‌ എന്നിവരടക്കം ഇന്നലെ ഇന്ത്യയ്‌ക്ക്‌ സ്വര്‍ണം നേടിക്കൊടുത്തു. മെഡല്‍ നിലയില്‍ ഇന്ത്യ മൂന്നാംസ്ഥാനം തുടരുകയാണ്‌. 26 സ്വര്‍ണം, 16 വെള്ളി, 18 വെങ്കലം എന്നിങ്ങനെയാണ്‌ നില. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്‌ രാജ്യങ്ങളാണ്‌ മുന്നില്‍. ഓസ്‌ട്രേലിയയ്‌ക്ക്‌ 75 സ്വര്‍ണം, 55 വെള്ളി, 57 വെങ്കലം, ഇംഗ്ലണ്ടിന്‌ 42 സ്വര്‍ണം, 40 വെള്ളി, 41 വെങ്കലം എന്നിങ്ങനെയാണ്‌ മെഡല്‍നില.