Breaking News

Trending right now:
Description
 
Apr 15, 2018

യുപിയില്‍ പൊതുപൈപ്പില്‍നിന്നു വെള്ളമെടുത്ത പെണ്‍കുട്ടിയെ ആക്രമിച്ചു തീകൊളുത്തി

image ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ സ്‌ത്രീകള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ പെരുകുന്നു. കാണ്‍പൂരിലെ ദെഹാത്‌ ജില്ലയില്‍നിന്നുള്ള സംഭവമാണ്‌ അവസാനത്തേത്‌. പൊതുപൈപ്പില്‍നിന്നു വെള്ളം എടുക്കാന്‍ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചശേഷം കത്തിച്ചു. ശനിയാഴ്‌ചയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ നിധി ധോരെയെന്ന പതിനാറുകാരി ആശുപത്രിയില്‍ ചികിത്സയിലാണ്‌. കുഴല്‍ക്കിണറില്‍നിന്നു വെള്ളം എടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ അഞ്ചുയുവാക്കള്‍ തടഞ്ഞതോടെയാണ്‌ സംഭവങ്ങള്‍ക്കു തുടക്കം. വെള്ളം എടുക്കരുതെന്നു യുവാക്കള്‍ പെണ്‍കുട്ടിക്ക്‌ താക്കീത്‌ കൊടുത്തു. എന്നാല്‍ ഇതു അവഗണിച്ച പെണ്‍കുട്ടി കുഴല്‍കിണറ്റില്‍നിന്നു വെള്ളം എടുക്കുന്നതിനിടെ യുവാക്കള്‍ മര്‍ദിക്കുകയായിരുന്നു. അവശനിലയിലായ പെണ്‍കുട്ടിയുടെ ദേഹത്ത്‌ മണ്ണെണ്ണയൊഴിച്ച്‌ സംഘം തീകൊളുത്തുകയും ചെയ്‌തു. നിലവിളികേട്ട്‌ എത്തിയ അയല്‍വാസികളാണ്‌ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്‌. അപകടഘട്ടം തരണംചെയ്‌തിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. ആക്രമണത്തിനുശേഷം പ്രതികള്‍ സ്ഥലത്തുനിന്നുമുങ്ങിയിരിക്കുകയാണ്‌. പൊലീസ്‌ കേസ്‌ എടുത്തു അന്വേഷണം നടത്തുന്നുണ്ട്‌.