Breaking News

Trending right now:
Description
 
Feb 05, 2013

ഓമല്ലൂര്‍ ബാവയുടെ ഓര്‍മപ്പെരുന്നാള്‍ ബെര്‍മിംഗ്‌ഹാമില്‍

image പരിശുദ്ധ ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ തൃദീയന്‍ ബാവയുടെ - ഓമല്ലൂര്‍ ബാവ, ഓര്‍മപ്പെരുന്നാള്‍ ബെര്‍മിംഗ്‌ഹാം സെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ആഘോഷിച്ചു. വികാരി റവ. യല്‍ദോസ്‌ കൗങ്ങംപിള്ളില്‍ കോര്‍ എപ്പിസ്‌കോപ്പ വിശുദ്ധ കുര്‍ബാനയ്‌ക്കും പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‌കി. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും അഭാവത്തില്‍ ക്രിസ്‌തീയ ജീവിതം സാക്ഷാത്‌കരിക്കപ്പെടുവാന്‍ സാധിക്കില്ലായെന്ന്‌ അച്ചന്‍ ചൂണ്ടിക്കാട്ടി. റവ. ഡോ. പീററര്‍ കേയ്‌ ദൈവവചന പ്രഘോഷം നടത്തി.

വൈസ്‌ പ്രസിഡന്റ്‌ ഷാജി പീറ്റര്‍, സെക്രട്ടറി ജിജോ ദാനിയേല്‍, ട്രഷറര്‍ യേശുദാസ്‌ സ്‌കറിയ തുടങ്ങിയവര്‍ നേതൃത്വം നല്‌കി.