Breaking News

Trending right now:
Description
 
Apr 15, 2018

സിറിയയിലേക്ക്‌ പാഞ്ഞെത്തിയത്‌ 105 മിസൈലുകള്‍

image സിറിയക്കുനേരെ യുഎസ്‌, ബ്രട്ടീഷ്‌, ഫഅരണ്ട്‌ സേനകള്‍ തൊടുത്തുവിട്ടത്‌ 105 മിസൈലുകള്‍. അസദ്‌ ഭരണകൂടത്തിനെതിരേ സംയുക്ത സേനകളുടെ ഏരോപിപ്പിച്ചുള്ള ആദ്യ ആക്രമണമാണിത്‌. ബ്രിട്ടനും ഫ്രാന്‍സും യുദ്ധവിമാനങ്ങളില്‍നിന്നും അമേരിക്ക യുദ്ധക്കപ്പലില്‍നിന്നുമാണ്‌ മിസൈലുകള്‍ പ്രയോഗിച്ചതെന്നാണ്‌ റിപ്പോര്‍ട്ട്‌. മിസൈല്‍ ആക്രമണത്തില്‍ നിരവധി സൈനികത്താവളങ്ങളും ഗവേഷണകേന്ദ്രങ്ങളും തകര്‍ന്നു. ആളപായം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. ദമാസ്‌കസ്‌ നഗരപ്രാനതത്തില്‍ വിമതരുടെ കേന്ദ്രമായ കിഴക്കന്‍ ഗൗട്ടയിലെ ദൗമ പട്ടണത്തില്‍ ഒരാഴ്‌ചമുമ്പ്‌ സിറിയന്‍സേന നടത്തിയ വ്യോമാക്രമണത്തിനിടെ രാസായുധം പ്രയോഗിച്ചെന്ന്‌ ആരോപിച്ചായിരുന്നു സഖ്യരാജ്യങ്ങളുടെ സഹകരണത്തോടെ അമേരിക്കയുടെ മിസൈല്‍ ആക്രമണം. ഇതൊരു മുന്നറിയിപ്പാണെന്ന്‌ സിറിയന്‍ പ്രസിന്റ്‌ ബഷാര്‍ അല്‍ അസദ്‌ മനസിലാക്കണം. സിറിയയില്‍ കരയുദ്ധത്തിനോ നീണ്ട പോരാട്ടത്തിനോ യുഎസ്‌ ആഗ്രഹിക്കുന്നില്ല. അവിടുത്തെ ഇസ്ലാമിക സ്‌റ്റേറ്റ്‌ (ഐഎസ്‌) ഭീകരരെ തുരത്തുകയാണ്‌ ലക്ഷ്യം. അതുനേടിയാല്‍ യുഎസ്‌ സേന സിറയ വിടുമെന്നും ട്രംപ്‌ വ്യക്തമാക്കി. സിറയ്‌ക്കുനേരെ തൊടുത്തുവിട്ട മിസൈലുകളില്‍ 71 എണ്ണം സിറിയയുടെ സോവിയറ്റ്‌ നിര്‍മിത മിസൈല്‍വേധ സംവിധാനം തകര്‍ത്തുവെന്നു സിറിയയുടെ സഖ്യരാജ്യമായ റഷ്യ അവകാശപ്പെട്ടു. ഇതു ഞങ്ങള്‍ക്കെതിരെയുള്ള ഭീഷണിയാണ്‌. ഇത്തരം ആക്രമങ്ങള്‍ക്കു പ്രത്യാഘാതമുണ്ടാകാതിരിക്കില്ല-യുഎസിലെ റഷ്യന്‍ അംബാസിഡര്‍ അനറ്റൊലി ആന്റനോവ്‌ മുന്നറിയിപ്പുനല്‍കി.