Breaking News

Trending right now:
Description
 
Apr 14, 2018

മോദിക്കെതിരെ പാട്ടുപാടിയ തമിഴ്‌ നാടോടി ഗായകന്‍ അറസ്‌റ്റില്‍

image കാവേരി സമരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപിയേയും അതിരൂക്ഷമായി വിമര്‍ശിക്കുന്ന പാട്ടുപാടിയ തമിഴ്‌ നാടോടി ഗായകന്‍ കോവനെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. ദലിത്‌ മനുഷ്യാവകാശ പ്രവര്‍ത്തകനും മക്കള്‍ കലൈ ഇളക്കിയ കഴകം സ്ഥാപകനുമാണ്‌. ശ്രീരാമദാസ മിഷന്‍ സംഘടിപ്പിച്ച രഥയാത്രയ്‌ക്കെതിരായ പ്രതിഷേധ പരിപാടിക്കെടെയായിരുന്നു കോവന്‍ പ്രധാനമന്ത്രിയേയും തമിഴ്‌നാട്‌ മുഖ്യമന്ത്രി ഇ.പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം എന്നിവരെ വിമര്‍ശിച്ച്‌ പാട്ട്‌ എഴുതി അവതരിപ്പിച്ചത്‌. തമിഴ്‌നാട്ടില്‍ മോദിയുടെ രണ്ടു ചെരുപ്പുകള്‍ ഭരണം നടത്തുമെന്നു കോവന്‍ പാട്ടില്‍ വിമര്‍ശിച്ചിരുന്നു. പാട്ട്‌ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്‌തു. ബിജെപിയുടെ യുവജനവിഭാഗത്തിന്റെ തിരിച്ചറിപ്പള്ളി പ്രാദേശിക നേതാവ്‌ നല്‍കിയ പരാതിയിലാണ്‌ അറസ്റ്റ്‌. ജയലളിതയെ വിമര്‍ശിച്ച്‌ പാട്ട്‌ എഴുതിയതിന്‌ ഇതിനു മുമ്പും കോവനെ അറസ്‌റ്റു ചെയ്‌തിട്ടുണ്ട്‌. രാജ്യദ്രോഹക്കുറ്റം ചുമത്തിയായിരുന്നു അന്നത്തെ അറസ്‌റ്റ്‌.