Breaking News

Trending right now:
Description
 
Apr 14, 2018

പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിന്തുണച്ച രണ്ട്‌ ബിജെപി മന്ത്രിമാര്‍ രാജിവച്ചു

image ജമ്മുകാഷ്‌മീരിലെ കഠ്‌ വയില്‍ എട്ടുവയസുകാരിയെ അതിക്രൂരമായ പീഡനത്തിനു ഇരയാക്കിയശേഷം കല്ലിനു ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികലെ പിന്തുണച്ച സംസ്ഥാനത്തെ ബിജെപി മന്ത്രിമാരായ ചന്ദ്ര പ്രകാശ്‌, ലാല്‍സിംഗ്‌ എന്നിവര്‍ രാജിവച്ചു. വന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ പാര്‍ട്ടി നേതൃത്വത്തിനു ഇരുവരും രാജിക്കത്ത്‌ നല്‍കുകയായിരുന്നു. പ്രതികളെ പിടികൂടിയ പൊലീസിനെതിരെ ശക്തമായി പ്രതികരിക്കുകയും പ്രതികളെ അനുകൂലിച്ചുകൊണ്ടുള്ള റാലിയില്‍ പങ്കെടുക്കുകയും ചെയ്‌തവരാണ്‌ ഈ മന്ത്രിമാര്‍. സംഭവത്തെ വര്‍ഗീയ വിഷയമായി മാറ്റാനും ഇവര്‍ ശ്രമിച്ചു. ബിജെപിയുടെ സംസ്ഥാന ഘടകവും പ്രതികള്‍ക്കൊപ്പമായിരുന്നു. രാജ്യവ്യാപകമായി കടുത്ത പ്രതിഷേധം ഉയരുകയും ബിജെപി ദേശീയതലത്തില്‍തന്നെ പ്രതിരോധത്തിലാവുകയും ചെയ്‌ത സംഭവമാണിത്‌.