Breaking News

Trending right now:
Description
 
Apr 14, 2018

യുഎസിലെ അപകടം: മലയാളി കുടുംബത്തിന്റെ സാധനങ്ങള്‍ ഈല്‍ നദിയില്‍ കണ്ടെത്തി

image യുഎസില്‍ യാത്രയ്‌ക്കിടെ വെള്ളപ്പൊക്കത്തില്‍ വാഹനം ഒഴുകിപ്പോയി കാണാതായ നാലംഗ മലയാളികുടുംബത്തിന്റെ സാധനങ്ങളും കാറിന്റെ ചിലഭാഗങ്ങളും ഈ നദിയില്‍നിന്നു ലഭിച്ചുവെന്ന്‌ പൊലീസ്‌ വ്യക്തമാക്കി. സന്ദീപ്‌ തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത്‌ (12), സാച്ചി (ഒന്‍പത്‌) എന്നിവരെ ഈമാസം അഞ്ചിന്‌ രാത്രിയിലാണ്‌ വാഹനം സഹിതം കാണാതായത്‌. ഇവര്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ടെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഓറിഗനിലെ പോര്‍ട്‌ലാന്‍ഡില്‍നിന്നു സനോസെയിലേക്കു പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന മറൂണ്‍ നിറത്തിലുള്ള ഹോണ്ട പൈലറ്റ്‌ വാഹനം വെള്ളപ്പൊക്കത്തില്‍ ഒഴുകി ഈനദിയിലേക്ക്‌ വീഴുകയായിരുന്നുവെന്നാണ്‌ പൊലീസ്‌ കരുതുന്നത്‌. ദക്ഷിണ കാലിഫോര്‍ണിയയിലെ വലന്‍സിയയിലാണ്‌ കുടുംബം താമസിച്ചിരുന്നത്‌. പൊലീസിന്‌ നദിയില്‍നിന്നു ലഭിച്ച സാധനങ്ങള്‍ സന്ദീപിന്റെയും കുടുംബാംഗങ്ങളുടെയുമാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌. സാന്റോ ക്ലരിറ്റയിലെ യൂണിയന്‍ ബാങ്കിന്റെ വൈസ്‌ പ്രസിഡന്റായ സന്ദീപിന്റെ കുടുംബം പറവൂരില്‍നിന്നു ഗുജറാത്തിലേക്ക്‌ മാറിയതാണ്‌. സൗമ്യ കൊച്ചി കാക്കനാട്‌ സ്വദേശിയാണ്‌.