Breaking News

Trending right now:
Description
 
Apr 14, 2018

സിറിയയില്‍ അമേരിക്കയും സഖ്യകക്ഷികളും സൈനികനടപടി ആരംഭിച്ചുവെന്ന്‌ ട്രംപ്‌

image രാസായുധ ആക്രമണത്തില്‍ നിരവധിപേര്‍ മരിക്കുകയും കുട്ടികള്‍ഉള്‍പ്പെടെ ഒട്ടേറെപേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌ത സിറിയയില്‍ അമേരിക്കയും സഖ്യകക്ഷികളും ആക്രമണം ആരംഭിച്ചതായി റിപ്പോര്‍ട്ട്‌. യുഎസ്‌, ഫ്രാന്‍സ്‌, യുകെ സംയുക്ത സൈന്യമാണ്‌ ആക്രമണം നടത്തുന്നത്‌. സിറിയയിലെ രാസായുധം സംഭരിച്ച മേഖലകളിലാണ്‌ ആക്രമണം. രാസായുധ ആക്രമണത്തില്‍ സിറയ്‌ക്ക്‌ ശക്തമായ തിരിച്ചടി നല്‍കുമെന്നു കഴിഞ്ഞയാഴ്‌ച മുന്നറിയിപ്പുനല്‍കിയ അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ ആക്രമണം നടത്താന്‍ വെള്ളിയാഴ്‌ച ഉത്തരവിടുകയായിരുന്നു. ആക്രമണവാര്‍ത്ത്‌ ട്രംപ്‌ സ്ഥിരീകരിച്ചു. സിറിയയിലെ രാസായുധ സംഭരണകേന്ദ്രങ്ങള്‍ മുഴുവന്‍ തകര്‍ക്കുമെന്നു ട്രംപ്‌ മുന്നറിയിപ്പുനല്‍കി. യുദ്ധവിമാനങ്ങളും കപ്പലുകളും ആക്രമണത്തിനായി ഉപയോഗിക്കപ്പെട്ടതായി അമേരിക്കന്‍ പ്രതിരോധവിഭാഗവും സമ്മതിച്ചിട്ടുണ്ട്‌. ഇതിലൂടെ രാസായുധങ്ങളുടെ നിര്‍മാണവും വ്യാപനവും ഉപയോഗവും തടനുന്നതിനുള്ള പ്രചരണം വ്യാപകമാക്കുകയാണ്‌ ആക്രമണത്തിലൂടെ ലക്ഷ്യമിടുന്നതെന്നു ട്രംപ്‌ വ്യക്തമാക്കി. ലോകം ശീതയുദ്ധത്തിലേക്ക്‌ കടക്കുന്നതായി യുഎന്‍ ആശങ്ക പുറത്തുവിട്ടതിനു തൊട്ടുപിന്നാലെയാണ്‌ ആക്രമണവാര്‍ത്തകളും പുറത്തുവന്നത്‌. യുകെ പ്രധാനമന്ത്രി തെരേസാ മെയും ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവേല്‍ മാക്രോണും ആക്രമണം സ്ഥിരീകരിച്ചു.