Breaking News

Trending right now:
Description
 
Apr 13, 2018

കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌: ഉത്തേജകമരുന്ന്‌ ഉപയോഗം; മലയാളിതാരങ്ങള്‍ പുറത്ത്‌

image കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ഇന്ത്യ മെഡല്‍വേട്ട തുടരുന്നതിനിടെ മലയാളിതാരങ്ങളായ രണ്ടുപേരെ ഉത്തേജകമരുന്ന്‌ ഉപയോഗിച്ചുവെന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന്‌ ഗെയിംസില്‍നിന്നു പുറത്താക്കി. കെ.ടി.ഇര്‍ഫാന്‍, രാഗേഷ്‌ ബാബു എന്നിവര്‍ക്കെതിരെയാണ്‌ അധികൃതര്‍ നടപടി സ്വീകരിച്ചത്‌. ഗെയിംസ്‌ വില്ലേജിലെ ഇവരുടെ മുറിയുടെ സമീപത്തുനിന്നു സിറിഞ്ച്‌ കണ്ടെത്തിയതാണ്‌ ഇത്തരത്തിലൊരു സംശയത്തിനു കാരണം. ഇരുവരുടെയും അക്രഡിറ്റേഷനും റദ്ദുചെയ്‌തു. ഇവരെ ഏറ്റവും അടുത്തവിമാനത്തില്‍ ഇന്ത്യയിലേക്കു തിരിച്ചയയ്‌ക്കാന്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌ ഫെഡറേഷനോട്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഫെഡറേഷന്‍ പ്രസിഡന്റ്‌ ലൂയിസ്‌ മാര്‍ട്ടിന്‍ ആവശ്യപ്പെട്ടു. അതേസമയം, താരങ്ങളുടെ രക്ത, മൂത്ര സാമ്പിളുകള്‍ പരിശോധിച്ചെങ്കിലും ഉത്തേജകമരുന്ന്‌ ഉപയോഗിച്ചതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല.