Apr 13, 2018
നോട്ടുനിരോധനം നടപ്പാക്കിയത് ആലോചനയില്ലാതെയെന്ന് രഘുറാം രാജന്
കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നോട്ടുനിരോധനം നടപ്പാക്കിയത് മതിയായ ആലോചന
ഇല്ലാതെയായിരുന്നുവെന്നു ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്
വ്യക്തമാക്കി. ന്യുയോര്‍ക്കിലെ ഹാര്‍വഡ് കെന്നഡി സ്കൂളിലെ ചടങ്ങില്‍
രഘുറാം പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിനെ
പ്രതിക്കൂട്ടിലാക്കിയത്. നോട്ടുനിരോധനം നല്ല ആശയമായിരുന്നില്ല. ഇതു
സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിരുന്നു. നോട്ടുനിരോധനം നടപ്പാക്കുന്നതുമായി
ബന്ധപ്പെട്ട് ആര്‍ബിഐയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടില്ല. നികുതി
നല്‍കാതെ പണം സൂക്ഷിച്ചവര്‍ നോട്ട് നിരോധം നടപ്പാക്കിയാല്‍ പണം പുറത്തു
കൊണ്ടുവരുമെന്നും നികുതി നല്‍കുമെന്നുമുള്ള ആശയം പക്വതയില്ലാത്ത
കാഴ്ചപ്പാടാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി. സാമ്പത്തിക രംഗത്ത്
തിരിച്ചടിയാണ് നോട്ടു നിരോധനംമൂലം ഉണ്ടായതെന്നും രഘുറാം രാജന്
വ്യക്തമാക്കി.