Breaking News

Trending right now:
Description
 
Apr 13, 2018

ഗര്‍ഭിണിയായ പാക്ക്‌ ഗായികയെ വെടിവച്ചുകൊന്നു

image ഇസ്ലാമാബാദില്‍ ഗര്‍ഭിണിയായ ഗായികയെ വേദിയില്‍ വെടിവച്ചുകൊന്നു. ഗായിക സാമിന സമൂന്‍ (സാമിന സിന്ധു-24) ആണ്‌ കൊല്ലപ്പെട്ടത്‌. ദക്ഷിണ സിന്ധ്‌ പ്രവിശ്യയിലെ കാംഗ ഗ്രാമത്തിലാണ്‌ സംഭവം. നൃത്തം ചെയ്‌തു പാടണമെന്ന ആവശ്യപ്പെട്ടത്‌ ഗായിക നിരസിച്ചതില്‍ പ്രകോപിതനായ താരിഖ്‌ അഹമ്മദ്‌ ജാട്ടോയ്‌ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാല്‍ മദ്യലഹരിയിലായിരുന്നു. ഗര്‍ഭിണിയായതിനാല്‍ ഗായിക ആദ്യം നിരസിച്ചെങ്കിലും പിന്നീട്‌ നൃത്തം ചെയ്‌തുപാടാന്‍ തയാറെടുക്കുന്നതിനിടെ അക്രമി മൂന്നുവട്ടം വെടിയുതിര്‍ത്തു. സാമിനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. ആറുമാസം ഗര്‍ഭിണിയായിരുന്നു. അക്രമിയെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.