Breaking News

Trending right now:
Description
 
Apr 13, 2018

എട്ടുവയസുകാരിയെ മാനഭംഗപ്പെടുത്തി തലയ്‌ക്കടിച്ചുകൊന്നു

image ജമ്മുവിലെ കര്‍വ ജില്ലയില്‍ എട്ടുവയസുകാരിയെ തടവിലാക്കി ഒരാഴ്‌ചയോളം കൂട്ടമാനഭംഗത്തിനിരയാക്കി കല്ലുകൊണ്ടു തലയ്‌ക്കിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഡല്‍ഹി മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ക്രൈംബ്രാഞ്ച്‌ കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ ജനുവരി ആദ്യമാണ്‌ സംഭവം നടന്നതെങ്കിലും ക്രൈംബ്രാഞ്ച്‌ കുറ്റപത്രം സമര്‍പ്പിച്ചതോടെയാണ്‌ വിവരങ്ങള്‍ പുറത്തുവന്നത്‌. പ്രായപൂര്‍ത്തിയാകാത്ത ഒരാളും നാലുപോലീസുകാരും ഉള്‍പ്പെടെ എട്ടുപേരാണ്‌ പ്രതികള്‍. ജനുവരി 10ന്‌ വനത്തില്‍ മേയാന്‍വിട്ട കുതിരകളെ അന്വേഷിച്ചു നടക്കുകയായിരുന്ന പെണ്‍കുട്ടിയെ സഹായിക്കാമെന്നുപറഞ്ഞു ഒപ്പംകൂടി സംഘത്തിലെ ഒരാള്‍ ലഹരിമരുന്നുനല്‍കി പീഡിപ്പിച്ചു. പിന്നീട്‌ സമീപത്തെ ചെറിയക്ഷേത്രത്തിന്റെ മുറിക്കുള്ളില്‍ ഒരാഴ്‌ച തടവില്‍വച്ചു സംഘം കൂട്ടമാനഭംഗത്തിനിരയാക്കി. പ്രതികളിലൊരാള്‍ കല്ലുകൊണ്ടു തലയ്‌ക്കിടിച്ചു കൊലപ്പെടുത്തുംമുമ്പും പീഡിപ്പിച്ചു. പിന്നീട്‌ മൃതദേഹം സമീപത്തെ വനത്തില്‍ തള്ളി. കാണാതായ പെണ്‍കുട്ടിക്കായി തിരച്ചില്‍ നടക്കുന്നതിനിടെയാണ്‌ ജനുവരി 17ന്‌ മൃതദേഹം കണ്ടെത്തിയത്‌. ഡല്‍ഹിയിലെ നിര്‍ഭയ മാനഭംഗ കൊലപാതകത്തിനുശേഷം രാജ്യത്തെ നടുക്കിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ്‌ ഉയര്‍ന്നിട്ടുള്ളത്‌.