Breaking News

Trending right now:
Description
 
Apr 13, 2018

അര്‍ധരാത്രി കോണ്‍ഗ്രസിന്റെ ഇന്ത്യാഗേറ്റ്‌ മാര്‍ച്ച്‌

image കാഷ്‌മീരിലെ കര്‍വ, യുപിയിലെ ഉന്നാവ്‌ പീഡനങ്ങളില്‍ പ്രതിഷേധാഗ്നി ആളിക്കത്തിക്കാന്‍ കോണ്‍ഗ്രസ്‌. കര്‍വയില്‍ പീഡനത്തിന്‌ ഇരയായി എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഇരയ്‌ക്ക്‌ നീതി ലഭിക്കണമെന്നു ആവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്‌ില്‍ വ്യാഴാഴ്‌ച അര്‍ധരാത്രി പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. ഡല്‍ഹിയിലെ കോണ്‍ഗ്രസ്‌ ആസ്ഥാനത്തുനിന്നു ഇന്ത്യാ ഗേറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്തു. മെഴുകുതിരികള്‍ കത്തിച്ചായിരുന്നു മാര്‍ച്ച്‌. ഉന്നാവ്‌ സംഭവത്തില്‍ പൊലീസ്‌ തയറാക്കിയ എഫ്‌ഐആറില്‍ ബിജെപി എംഎല്‍എ പ്രതിയായിട്ടും അറസ്റ്റു വൈകിപ്പിച്ചത്‌ ബിജെപി സര്‍്‌ക്കാരിന്‌ തിരിച്ചടിയാവുകയും ചെയ്‌തു. സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ ഇന്ത്യാ ഗേറ്റിലേക്കുള്ള മാര്‍ച്ചിന്‌ പൊലീസ്‌ ആദ്യം അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കുത്തിയിരുപ്പ്‌ സമരം നടത്തിയിരുന്നു.

സ്‌ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. രാഹുല്‍ഗാന്ധിക്കൊപ്പം പ്രിയങ്കാഗാന്ധി, ഗുലാംനബി ആസാദ്‌, അംബികസോണി എന്നിവരും പങ്കെടുത്തു. ലക്ഷക്കണക്കിന്‌ ഇന്ത്യാക്കാരെപ്പോലെ എന്റെ ഹൃദയവും ഈ രാത്രിയില്‍ വേദനിക്കുന്നു. ഈ രീതിയില്‍ ഇന്ത്യയ്‌ക്കു സ്‌ത്രീകളെ പരിഗണിക്കാന്‍ ഇനിയും കഴിയില്ല. നീതി ആവശ്യപ്പെട്ടും ഈ ആക്രമണങ്ങള്‍ക്കെതിരെയും ഇന്നുരാത്രി ഇന്ത്യാഗേറ്റില്‍ നടത്തുന്ന നിശബ്ദ, മെഴുകുതിരി കൂട്ടായ്‌മയില്‍ എന്നോടൊപ്പം ചേരൂ എന്നു രാഹുല്‍ഗാന്ധി നേരത്തെ ട്വീറ്റ്‌ ചെയ്‌തിരുന്നു. കര്‍വ, ഉന്നാവ്‌ കേസുകളില്‍ പ്രതിഷേധിച്ച്‌ വനിത, വിദ്യാര്‍ഥി സംഘടനകള്‍ ഡല്‍ഹിയില്‍ പ്രതിഷേധിച്ചു. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ പേര്‌ 'ബേഠി ബച്ചാവോ' എന്നതിനു പകരം 'ബലാത്‌കാരി ബച്ചാവോ' എന്നാക്കണമെന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.