Breaking News

Trending right now:
Description
 
Apr 12, 2018

ടോമിന്‍ ജെ.തച്ചങ്കരി കെഎസ്‌ആര്‍ടിസി ചെയര്‍മാന്‍

image കെഎസ്‌ആര്‍ടിസി ചെയര്‍മാനും മാനേജിങ്‌ ഡയറക്ടറുമായി ഫയര്‍ഫോഴ്‌സ്‌ ഡയറക്ടര്‍ ജനറല്‍ ടോമിന്‍ ജെ.തച്ചങ്കരിയെ നിയമിച്ചു. പൊലീസില്‍ ഒരു തസ്‌തിക വേണമെന്നു തച്ചങ്കരി മുഖ്യമന്ത്രിയോട്‌ അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന്‌ സ്‌റ്റേറ്റ്‌ ക്രൈം റിക്കാര്‍ഡ്‌സ്‌ ബ്യൂറോ എഡിജിപിയായും നിയമിച്ചു. എഡിജിപിയെന്ന നിലയില്‍ തച്ചങ്കരിയുടെ ശമ്പളവും അലവന്‍സുകളുമെല്ലാം പൊലീസില്‍നിന്നു നല്‍കുമെന്നതിനാല്‍ കെഎസ്‌ആര്‍ടിസിക്കു സാമ്പത്തിക ബാധ്യത ഉണ്ടാകില്ല. തച്ചങ്കരിക്കു പകരം ഫയര്‍ഫോഴ്‌സ്‌ മേധാവിയായി ഡിജിപി എ.ഹേമചന്ദ്രനെ നിയമിച്ചു. കെഎസ്‌ആര്‍ടിസി സിഎംഡിയായിരുന്നു അദ്ദേഹം. സ്റ്റേറ്റ്‌ ക്രൈം റിക്കോര്‍ഡ്‌സ്‌ ബ്യൂറോ ഡിജിപി ആയിരുന്ന എന്‍.ശങ്കര്‍ റെഡ്ഡിയെ കേരള പൊലീസ്‌ ഹൗസിങ്‌ കണ്‍സ്‌ട്രക്ഷന്‍ കോര്‍പറേഷന്‍ മാനേജിങ്‌ ഡയറക്ടറായി നിയമിച്ചു. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ്‌ തച്ചങ്കരിയുടെ നിയമനം നടപ്പാകാതിരുന്നത്‌. അടുത്തിടെ എ.കെ.ശശീന്ദരനുമായി ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ്‌ തച്ചങ്കരിയെ കെഎസ്‌ആര്‍ടിസിയിലേക്ക്‌ കൊണ്ടുവന്നതത്രേ. നഷ്ടത്തിലോടുന്ന കെഎസ്‌ആര്‍ടിസിയില്‍നിന്നു ശമ്പളം വാങ്ങാതിരിക്കാനാണ്‌ തച്ചങ്കരി പൊലീസില്‍ തസ്‌തിക ആവശ്യപ്പെട്ടതാണെന്നാണ്‌ സൂചന.