Breaking News

Trending right now:
Description
 
Apr 12, 2018

സിറിയന്‍ ജനതയെ കൊല്ലുന്ന 'മൃഗ'ത്തെ പിന്തുണയ്‌ക്കരുതെന്ന്‌ ട്രംപ്‌

image വിമതരെ കൊന്നൊടുക്കുന്നതിനായി രാസായുധം പ്രയോഗിച്ച സിറിയന്‍ പ്രസിഡന്റ്‌ ബഷാര്‍ അല്‍ അസദിനെ പിന്തുണയ്‌ക്കുന്ന റഷ്യയ്‌ക്കു അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ മുന്നറിയിപ്പ്‌. രാസായുധംകൊണ്ട്‌ സ്വന്തം ജനതയെ കൊല്ലുകയും അതുകണ്ട്‌ ആസ്വദിക്കുകയും ചെയ്യുന്ന ഒരു മൃഗത്തെ ഇനിയും പിന്തുണയ്‌ക്കരുതെന്നു റഷ്യയോട്‌ ട്രംപ്‌ വ്യക്തമാക്കി. സിറിയയ്‌ക്കു നേരെ നല്ല ഒന്നാന്തരം മിസൈല്‍ വരുന്നുണ്ടെന്നും റഷ്യ തയാറായി ഇരിക്കണമെന്നും ട്രംപ്‌ കൂട്ടിച്ചേര്‍ത്തു. സിറിയയ്‌ക്കുനേരെ വരുന്ന മിസൈലുകള്‍ വെടിവച്ചിടുമെന്നു റഷ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎസ്‌ ആക്രമണത്തെ ശക്തമായി നേരിടുമെന്നും മിസൈല്‍ മാത്രമല്ല വിക്ഷേപണകേന്ദ്രംകൂടി തകര്‍ക്കുമെന്നും റഷ്യന്‍ സൈന്യത്തിന്റെ മുന്നറിയിപ്പുണ്ട്‌. സിറിയയിലെ വിമതരുടെ അവസാന താവളമായ ഭൗമ പട്ടണത്തില്‍ സിറിയന്‍സേന ശനിയാഴ്‌ച നടത്തിയ രാസായുധ പ്രയോഗത്തില്‍ കുട്ടികളും സ്‌ത്രീകളും ഉള്‍പ്പെടെ എഴുപതിലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിന്‌ ആളുകള്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തു.
ഇത്തരം ആക്രമണത്തെ യുഎസ്‌ ശക്തിയായി നേരിടും.