Breaking News

Trending right now:
Description
 
Apr 12, 2018

ബിജെപി എംഎല്‍എ പ്രതിയായ മാനഭംഗക്കേസ്‌ സിബിഐയ്‌ക്ക്‌

image യുപിയിലെ ഉന്നാവോയില്‍ പതിനെട്ടുകാരി കൂട്ടമാനഭംഗം ചെയ്‌ത കേസ്‌ സിബിഐ അന്വേഷിക്കും. ബിജെപി ബങ്കര്‍മൗ എംഎല്‍എ കുല്‍ദീപ്‌ സിങ്‌ സെങ്കര്‍ ആരോപണവിധേയനായ കേസാണിത്‌. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ്‌ സിബിഐ അന്വേഷണത്തിന്‌ തീരുമാനം. യുവതിയുടെ കുടുംബത്തിന്‌ എല്ലാവിധ സുരക്ഷയും ഒരുക്കുമെന്ന്‌ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. കേസിന്റെ മുഴുവന്‍ വിവരങ്ങളും സിബിഐയ്‌ക്ക്‌ കൈമാറണമെന്ന്‌ മുഖ്യമന്ത്രി നിര്‍ദേശിച്ചു. കേസില്‍ സിബിഐ അന്വേഷണം വേണമെന്നു പീഡനത്തിന്‌ ഇരയായ പെണ്‍കുട്ടി ആവശ്യപ്പെട്ടിരുന്നു. എംഎല്‍എയെ അറസ്റ്റു ചെയ്യാത്തതെന്താണെന്നു ചോദിച്ച പെണ്‍കുട്ടി പൊലീസുകാര്‍ തന്നെ ഹോട്ടല്‍മുറിയില്‍ തടവിലാക്കിയിരിക്കുകയാണെന്നു ആരോപിച്ചു. ഇതിനിടെ എംഎല്‍എയുടെ സഹോദരന്‍ അതുലും ഗുണ്ടാസംഘവും തന്നെ മൃഗീയമായി മര്‍ദിച്ചതായി പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്ന വീഡിയോ പ്രാദേശിക ചാനലുകളില്‍ വൈറലായി. പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയും അവളുടെ അച്ഛനെ പൊലീസ്‌ കസ്റ്റഡിയില്‍ മര്‍ദിച്ചു കൊല്ലുകയും ചെയ്‌ത സംഭവത്തില്‍ അരോപണവിധേയനായ എംഎല്‍എ കുല്‍ദീപ്‌ സിങിനെ ന്യായികരിച്ച്‌ ഭാര്യ സംഗീത ഇതിനിടെ രംഗത്ത്‌ എത്തി. സെങ്കസെങ്കറിനെയും പെണ്‍കുട്ടിയേയും നാര്‍ക്കോ അനാലിസിസിനു വിധേയമാക്കി സത്യം പുറത്തുകൊണ്ടുവരണമെന്നു എംഎല്‍എയുടെ ഭാര്യ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടിരുന്നു.