Breaking News

Trending right now:
Description
 
Apr 12, 2018

ഐആര്‍എന്‍എസ്‌എസ്‌ 1ഐ ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയം

image ഐഎസ്‌ആര്‍ഒയുടെ ഗതിനിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്‌എസ്‌ 1ഐ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ട സതീഷ്‌ ധവാന്‍ സ്‌പേയ്‌സ്‌ സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം. എക്‌സ്‌ എല്‍ ശ്രേണിയിലുള്ള പിഎസ്‌എല്‍വിസി41 റോക്കറ്റാണ്‌ ഉപഗ്രഹത്തെ വഹിക്കുന്നത്‌. 1425 കിലോഗ്രാമാണ്‌ ഭാരം. നിരത്തിലൂടെയും കടലിലൂടെയും ആകാശമാര്‍ഗേയുമുള്ള ഗതാഗതത്തില്‍ സഹായിക്കുന്നതിനുള്ള നാവിഗേഷന്‍ ഉപഗ്രഹങ്ങള്‍ പ്രധാനമായും ദിശാനിര്‍ണയത്തിനാണ്‌ ഉപകരിക്കുക. വാര്‍ത്താവിനിമയം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലും ഇവ ഉപയോഗിക്കാനാവും. ഓഗസ്‌റ്റില്‍ വിക്ഷേപിച്ച ഐആര്‍എന്‍എസ്‌എസ്‌ 1എച്ച്‌ പരാജയമായിരുന്നു.