Breaking News

Trending right now:
Description
 
Apr 12, 2018

ഷാര്‍ജയില്‍ റജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌ 17,000 ഇന്ത്യന്‍ വ്യവസായങ്ങള്‍

image യുഎഇയുമായുള്ള ശക്തമായ വ്യാപാരബന്ധത്തിന്റെ തുടര്‍ച്ചയാണ്‌ ഷാര്‍ജയിലെ വിദേശനിക്ഷേപ പട്ടികയിലെ ഇന്ത്യയുടെ ഒന്നാംസ്ഥാനം. നിക്ഷേപരംഗത്ത്‌ ഇന്ത്യ മുന്നിട്ടുനില്‍ക്കുന്നത്‌ പ്രവാസി സമൂഹത്തിനും ഇന്ത്യന്‍ തൊഴില്‍ അന്വേഷകര്‍ക്കും ഒരുപോലെ അനുകൂലഘടകമാണ്‌. നിലവില്‍ 17,000ല്‍ അധികം ഇന്ത്യന്‍ വ്യവസായങ്ങള്‍ ഷാര്‍ജ ചേംബര്‍ ഓഫ്‌ കോമേഴ്‌സിനു കീഴില്‍ റജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ഷാര്‍ജ ഫ്രീസോണുകളില്‍ പ്രവര്‍ത്തിക്കുന്ന 7000ലധികം കമ്പനികളും ഇന്ത്യന്‍ സംരംഭകരുടേതാണ്‌. ലക്ഷക്കണക്കിന്‌ ഇന്ത്യാക്കാരാണ്‌ ഇവിടങ്ങളില്‍ തൊഴില്‍ എടുക്കുന്നത്‌. മികച്ച അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യത, സേവനമേഖലകളുടെ സഹകരണം, ഭൂമിശാസ്‌ത്രപരമായ അനുകൂലഘടകങ്ങള്‍ എന്നിവയാണ്‌ ഇന്ത്യന്‍ നിക്ഷേപകരെ ഷാര്‍ജയിലേക്ക്‌ അകര്‍ഷിക്കുന്നത്‌. യുഎഇ, വൈസ്‌ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്‌ ഭരണാധികാരിയുമായ ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപകരെയും വിദഗ്‌ധരെയും പങ്കെടുപ്പിച്ചുകൊണ്ട്‌ സംഘടിപ്പിക്കുന്ന സംഗമമാണ്‌ ആനുവല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ മീറ്റിങ്‌ (എയിം).