Breaking News

Trending right now:
Description
 
Apr 12, 2018

യുഎസില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം നദിയില്‍പെട്ടു

image അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വിനോദയാത്രയ്‌ക്കിടെ നാലംഗ മലയാളി കുടുംബത്തെ കാണാതായി. സന്ദീപ്‌ തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത്‌ (12), സാച്ചി (ഒമ്പത്‌) എന്നിവരെയാണ്‌ കഴിഞ്ഞവെള്ളിയാഴ്‌ചമുതല്‍ കാണാതായെന്നു പരാതി ഉയര്‍ന്നിരിക്കുന്നത്‌. കനത്ത മഴയെതുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒഴുകിപ്പോയെന്നാണ്‌ ദൃക്‌സാക്ഷികള്‍ പൊലീസിനെ അറിയിച്ചത്‌. ലെഗ്‌ ലെറ്റില്‍നിന്നു അഞ്ചുമൈല്‍ അകലെ ദേശീയപാത 101ല്‍പെട്ട ഡോറാ ക്രീക്കില്‍വച്ച്‌ ഇവരുടെ വാഹനം 40 താഴ്‌ചയുള്ള ഈ നദിയില്‍വീണുവെന്നാണ്‌ മൊഴി. വെള്ളിയാഴ്‌ച കാലിഫോര്‍ണിയയില്‍ കനത്തമഴയും ശക്തമായ കാറ്റുമാണ്‌ അനുഭവപ്പെട്ടത്‌. ഹെലികോപ്‌റ്ററിന്റെ സഹായത്തോടെ ഇവരെ കണ്ടെത്തുന്നതിനു തിരച്ചില്‍ നടക്കുന്നുണ്ട്‌. അതേസമയം സന്ദീപിന്റെ വാഹനമാണോ അപകടത്തില്‍പ്പെട്ടതെന്നു പൊലീസ്‌ സ്ഥിരീകരിച്ചിട്ടില്ല. ലോസ്‌ ആഞ്ചലസിനു സമീപം സാന്റാ ക്ലരീറ്റയില്‍ യൂണിയന്‍ ബാങ്കില്‍ വൈസ്‌ പ്രസിഡന്റായി ജോലി ചെയ്യുകയാണ്‌ ചെയ്‌തുവരുകയായിരുന്നു സന്ദീപ്‌. ഗുജറാത്ത്‌ സൂറത്തിലാണ്‌ സന്ദീപിന്റെ കുടുംബമെങ്കിലും സൗമ്യയുടെ കുടുംബം കൊച്ചിയിലാണ്‌.