Breaking News

Trending right now:
Description
 
Feb 05, 2013

പത്രമാധ്യമങ്ങള്‍ക്ക്‌ പരസ്യങ്ങള്‍ നല്‍കാന്‍ വിമുഖത; പ്രസ്‌കൗണ്‍സില്‍ യോഗം പ്രതിഷേധിച്ചു

image സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പത്രമാധ്യമങ്ങള്‍ക്ക്‌ പരസ്യങ്ങള്‍ നല്‍കാന്‍ വിമുഖത കാണിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ പ്രസ്‌കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ മാര്‍ക്കണ്ഡേയ കട്‌ജു രംഗത്ത്‌. ഇത്തരത്തിലുള്ള നീക്കങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലന്ന്‌ അദ്ദേഹം വ്യക്തമാക്കി. പരസ്യങ്ങള്‍ പിന്‍വലിക്കുന്നത്‌ തുടര്‍ന്നാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന്‌ കട്‌ജു അറിയിച്ചു. പത്രസ്വാതന്ത്രത്തിനെതിരെയുള്ള കടന്നുകയറ്റമാണിതെന്നും മാര്‍ക്കണ്ഡേയ കട്‌ജു പറഞ്ഞു. വിമര്‍ശനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന്റെ പേരില്‍ പരസ്യങ്ങള്‍ പിന്‍വലിക്കുന്നത്‌ അല്ലങ്കില്‍ കുറയ്‌ക്കുന്നത്‌ ജനാതിപത്യവിരുദ്ധമാണെന്ന്‌ കട്‌ജു അഭിപ്രായപ്പെട്ടു. ഇത്തരം പ്രവര്‍ത്തികള്‍ അഭിപ്രായ സ്വാതന്ത്രത്തിന്റെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പരസ്യങ്ങള്‍ മുന്നറിയിപ്പു കൂടാതെ പിന്‍വലിക്കുന്നതായി പത്രങ്ങളും മാഗസിനുകളും നല്‍കുന്ന പരാതി വ്യാപകമായതോടെയാണ്‌ പ്രസ്‌ കൗണ്‍സില്‍ പ്രശ്‌നത്തില്‍ ഇടപെടുന്നത്‌.