Breaking News

Trending right now:
Description
 
Apr 11, 2018

ഭാരതബന്ദിന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപക അക്രമം

image ജാതിസംവരണത്തിനെതിരെ മുന്നോക്ക വിഭാഗങ്ങള്‍ നടത്തിയ ഭാരതബന്ദില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപക ആക്രമം നടന്നതായി റിപ്പോര്‍ട്ട്‌. ബിഹാറിലും ഉത്തര്‍പ്രദേശിലും ഇരുപതോളം പേര്‍ക്ക്‌ പരുക്കേറ്റു. ബിഹാറിലെ അറയില്‍ ഇരുവിഭാഗം ആളുകള്‍ പരസ്‌പരം ഏറ്റുമുട്ടുകയും പരസ്‌പരം വെടിവയ്‌പ്‌ നടത്തുകയും ചെയ്‌തു. 127 പേരെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. ഉത്തര്‍പ്രദേശിലെ സഹാറന്‍പുര്‍, മുസഫര്‍നഗര്‍, ഷാംലി, ഹാപുര്‍ എന്നിവിടങ്ങളില്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത്‌ മൊബൈല്‍, ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി. ഫിറോസ്‌ബാദ്‌ ജില്ലയില്‍ സ്‌കൂളുകള്‍ക്ക്‌ അവധി പ്രഖ്യാപിച്ചു. മധ്യപ്രദേശിലും ഭിണ്ഡിലും മൊറോനയിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു.പഞ്ചാബിലെ ലുധിയാന, ഹോഷിയാര്‍പുര്‍, ഫഗ്വാര, ഷംഗരൂര്‍, ഭട്ടിന്‍ഡ എന്നിവിടങ്ങളില്‍ വിവിധ സംഘടനകള്‍ ബലംപ്രയോഗിച്ച്‌ കടകള്‍ അടപ്പിച്ചു.ഇവിടങ്ങളില്‍ റോഡുകളും ട്രെയിനുകളും പ്രതിഷേധക്കാര്‍ തടഞ്ഞു. സ്ഥിതിഗതികള്‍ വഷളാകാതിരിക്കാന്‍ പൊലീസിനെ കൂടാതെ അര്‍ധസൈനികരെയും സംഘര്‍ഷമേഖലയില്‍ വിന്യസിച്ചിരുന്നു. ഒരുസംഘടനും ഔദ്യോഗികമായി ആഹ്വാനം ചെയ്യാതെയാണ്‌ ബന്ദ്‌ നടന്നത്‌. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ആഹ്വാനമാണ്‌ പലരെയും തെരുവിലിറക്കിയത്‌.