Breaking News

Trending right now:
Description
 
Apr 11, 2018

സലിം പുഷ്‌പനാഥ്‌ കുഴഞ്ഞുവീണ്‌ മരിച്ചു

image ഡിറ്റക്ടീവ്‌ നോവലിസ്‌റ്റ്‌ കോട്ടയം പുഷ്‌പനാഥിന്റെ മകനും വൈല്‍ഡ്‌ ലൈഫ്‌ ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ കോട്ടയം പുത്തനങ്ങാടി സ്‌കൈലൈന്‍ ഹാള്‍ട്ടണ്‍ ഹൈറ്റ്‌സില്‍ ചെറുവള്ളി വീട്ടില്‍ സലിം പുഷ്‌പനാഥ്‌ (52) കുഴഞ്ഞുവീണ്‌ മരിച്ചു. കുമളിക്കു സമീപം സലിമിന്റെ റിസോര്‍ട്ടായ ആനവിലാസം ലക്‌ ഷ്വറി പ്ലാന്റേഷന്‍ ഹൗസില്‍ ചൊവ്വാഴ്‌ച രാവിലെ ഒന്‍പതോടെയാണ്‌ സംഭവം. പ്രഭാതസവാരികഴിഞ്ഞ്‌ വീട്ടിലെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മാര്‍ഗമധ്യേ മരിച്ചു. സംസ്‌കാരം വ്യാഴാഴ്‌ച മൂന്നിന്‌ പനയമ്പാല സെന്റ്‌ സ്റ്റീഫന്‍സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍. പരിസ്ഥിതി-വിനോദസഞ്ചാര മേഖലയില്‍ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും ഡീബീ ഇന്‍ഫോ പബ്ലിക്കേഷന്‍സിന്റെ മാനേജിങ്‌ ഡയറക്ടറുമാണ്‌. ഇന്ത്യന്‍ സ്‌പൈസസ്‌, ട്രാവല്‍ബുക്ക്‌, കുക്കറി, കേരളത്തിലെ ക്ഷേത്രങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇരുപത്‌ പുസ്‌തകങ്ങള്‍ സലിം പുഷ്‌പനാഥ്‌ രചിച്ചിട്ടുണ്ട്‌. ഭാര്യയും രണ്ടുമക്കളുമുണ്ട്‌.