Breaking News

Trending right now:
Description
 
Apr 11, 2018

കൂട്ടമാനഭംഗക്കേസ്‌: ബിജെപി എംഎല്‍എയുടെ സഹോദരന്‍ അറസ്‌റ്റില്‍

image ലക്‌നൗ ഉന്നാവ്‌ ജില്ലയില്‍ 18 വയസുകാരി കൂട്ടമാനഭംഗത്തിന്‌ ഇരയായ കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ്‌ സിങ്‌ സെങ്കറിന്റെ സഹോദരന്‍ അതുല്‍ സിങിനെ അറസ്‌റ്റു ചെയ്‌തു. എംഎല്‍എയും സഹോദരനും തന്നെ മാനഭംഗപ്പെടുത്തിയെന്ന്‌ ആരോപിച്ച്‌ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ്‌ കസ്റ്റഡിയില്‍ എടുക്കുകയും പിതാവ്‌ കൊല്ലപ്പെടുകയും ചെയ്‌തത്‌ ഏറെ വിവാദത്തിന്‌ ഇടയാക്കി. പൊലീസ്‌ കസ്റ്റഡിയില്‍ എംഎല്‍എയുടെ ഗുണ്ടാസംഘം പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നു പെണ്‍കുട്ടി പറയുന്നു. അവശനിലയില്‍ ഞായറാഴ്‌ച ആശുപത്രിയില്‍ എത്തിച്ച പിതാവ്‌ താമസിയാതെ മരിച്ചു. പിതാവിന്റെ മരണത്തെ തുടര്‍ന്ന്‌ പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുമ്പില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. മാനഭംഗം, പെണ്‍കുട്ടിയുടെ പിതാവിന്റെ മരണം എന്നിവ അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയമിച്ചതായി എഡിജിപി വ്യക്തമാക്കി. മര്‍ദ്ദനക്കേസില്‍ നാലുപേരെ കസ്റ്റഡിയില്‍ എടുത്തു. ആറുപൊലീസുകാരെ സസ്‌പെന്‍ഡു ചെയ്‌തുവെന്നും റിപ്പോര്‍ട്ടുണ്ട്‌.