Breaking News

Trending right now:
Description
 
Apr 11, 2018

കശാപ്പിനുള്ള കന്നുകാലികളെ ഇനി ചന്തയില്‍ എത്തിക്കാം

image കശാപ്പിനുള്ള കന്നുകാലികളെ ചന്തയില്‍ എത്തിച്ചു വില്‍പ്പന നടത്താന്‍ പാടില്ലെന്ന വ്യവസ്ഥ ഉള്‍പ്പെടെ ഒഴിവാക്കി പുതിയ വിജ്ഞാപനം കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം പുറപ്പെടുവിച്ചു. കാലിച്ചന്തകളില്‍ മൃഗങ്ങളെ കശാപ്പിനായി വില്‍ക്കുന്നതിനുള്ള വിലക്ക്‌ ഇതോടെ നീങ്ങി. രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കിടെയാണ്‌ കഴിഞ്ഞവര്‍ഷം മേയിലെ കരട്‌ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ തിരുത്തിയത്‌. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമത്തിന്റെ കരടില്‍നിന്ന്‌ കശാപ്പ്‌ എന്ന വാക്ക്‌്‌ ഒഴിവാക്കുകയും ചെയ്‌തു. ചന്തയില്‍ എത്തിക്കുന്ന കന്നുകാലികളെ കശാപ്പിനുള്ളതല്ലെന്ന സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണമെന്ന നിബന്ധനയും ഒഴിവാക്കി. സംസ്ഥാന അതിര്‍ത്തിയുടെ 25 കിലോമീറ്റര്‍ അകലെയും രാജ്യാന്തര അതിര്‍ത്തിയുടെ 50 കിലോമീറ്റര്‍ അകലയുമാകണം കാലിച്ചന്തകളെന്ന നിയമവും ഒഴിവാക്കിയിട്ടുണ്ട്‌. കന്നുകാലികളെ സംസ്ഥാന, രാജ്യാന്തര അതിര്‍ത്തി കടത്തുന്നതും അസുഖമുള്ളവയെ ചന്തയില്‍ എത്തിച്ചുവില്‍ക്കാന്‍ പാടില്ല എന്ന വ്യവസ്ഥകള്‍ നിലനിര്‍ത്തിയിട്ടുണ്ട്‌. കഴിഞ്ഞ മേയ്‌ 25നു ഇറക്കിയ വിജ്ഞാപനത്തില്‍ കാള, പശു, പോത്ത്‌ തുടങ്ങിയ മൃഗങ്ങളെ കശാപ്പ്‌ ആവശ്യത്തിനായി വില്‍ക്കുന്നതിനായിരുന്നു നിരോധനം. കേരളം, ബംഗാള്‍, മേഘാലയ സര്‍ക്കാരുകള്‍ ഇതിനെതിരെ രംഗത്തുവന്നിരുന്നു. കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതു നിരോധിച്ചതോടെ തുകല്‍ വ്യവസായവും പ്രതിസന്ധിയിലായി. വിഷയത്തില്‍ മദ്രാസ്‌ ഹൈക്കോടതി അനുവദിച്ച ഇടക്കാല സ്‌റ്റേ സുപ്രീംകോടതി രാജ്യവ്യാപകമാക്കിയിരുന്നു.