Breaking News

Trending right now:
Description
 
Apr 11, 2018

റേഡിയോ ജോക്കിയുടെ കൊലപാതകം: ആയുധങ്ങള്‍ കണ്ടെടുത്തു

image കിളിമാനൂര്‍ സ്വദേശിയായ മുന്‍ റേഡിയോ ജോക്കി രാജേഷ്‌ കൊല്ലപ്പെട്ട കേസില്‍ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. കരുനാഗപ്പള്ളിയിലെ കുന്നേറ്റിപ്പാലത്തിനു താഴെ പുഴയില്‍നിന്നു ഇന്നു രാവിലെ മുങ്ങല്‍ വിദഗ്‌ധരാണ്‌ ആയുധങ്ങള്‍ കണ്ടെത്തിയത്‌. കേസിലെ പ്രധാനപ്രതിയും ഇന്നലെ അറസ്റ്റിലാവുകയും ചെയ്‌ത അലിഭായി എന്ന ജെ.മുഹമ്മദ്‌ സാലിന്റെയും (ഓച്ചിറ സാലി-25) മറ്റൊരു പ്രതി തന്‍സീറിന്റെയും സാന്നിധ്യത്തിലായിരുന്നു പൊലീസിന്റെ തിരച്ചില്‍. വാളും വാക്കെത്തിയുമാണ്‌ കണ്ടെടുത്തത്‌. ചൊവ്വാഴ്‌ച ആയുധങ്ങള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്തിയിരുന്നില്ല. തുടര്‍ന്നാണ്‌ ഇന്നു രാവിലെ കൂടുതല്‍ സന്നാഹത്തോടെ പൊലീസ്‌ തിരച്ചിലിന്‌ എത്തിയത്‌. കൊലപാതകത്തിനുശേഷം രണ്ട്‌ ആയുധങ്ങള്‍ സംഭവസ്ഥലത്തും രണ്ടെണ്ണം കുന്നേറ്റിപാലത്തിനു താഴേയ്‌ക്കും വലിച്ചെറിഞ്ഞുവെന്നായിരുന്നു അലിഭായിയുടെ മൊഴി. കൊലപാതക സയമത്തു രക്തത്തില്‍ ചവിട്ടി പ്രതിയായ തന്‍സീര്‍ തെന്നിവീണിരുന്നു. തന്‍സീറിന്റെ വസ്‌ത്രത്തില്‍ രക്തം പുരളുകയും ചെയ്‌തു. ഈ വസ്‌ത്രവും കുന്നേറ്റിപാലത്തിനു താഴേയ്‌ക്കുവലിച്ചെറിഞ്ഞുവെന്നു പ്രതികള്‍ പറഞ്ഞിരുന്നുവെങ്കിലും ഇവ കണ്ടെടുക്കാനായില്ല. കൊലപാതകശേഷം ഖത്തറിലേക്കു മുങ്ങിയ അലിഭായിയെ പൊലീസ്‌ സമ്മര്‍ദ്ദം ചെലുത്തിയാണ്‌ ഇവിടെ എത്തിച്ച്‌ അറസ്റ്റു ചെയ്‌തത്‌. ഖത്തറിലുള്ള സുഹൃത്ത്‌ അബ്ദുല്‍ സത്താറിനുവേണ്ടിയാണ്‌ കൊല നടത്തിയതെന്നും രാജേഷും സത്താറിന്റെ മുന്‍ഭാര്യയുമായുള്ള ന്ധമാണ്‌ കൊലപാതകത്തിനു ഇടയാക്കിയതെന്നു അലിഭായി പൊലീസിന്‌ മൊഴിനല്‍കിയിരുന്നു.