Apr 10, 2018
റേഡിയോ ജോക്കിയുടെ മരണം: പൊലീസ് പിടിയിലായ അലിഭായി കുറ്റം സമ്മതിച്ചു
മടവൂര്‍ സ്വദേശി മുന്‍ റേഡിയോ ജോക്കി രാജേഷ് കൊല്ലപ്പെട്ട സംഭവത്തില്‍
പൊലീസ് കസ്റ്റഡിയിലെടുത്ത പ്രധാന പ്രതി അലിഭായി (സാലിഹ് ബിന്‍ ജലാല്‍)
കുറ്റം സമ്മതിച്ചു. വിദേശത്തുള്ള രാജേഷിന്റെ സുഹൃത്തായ നൃത്താധ്യാപികയുടെ
ഭര്‍ത്താവാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും കുടുംബജീവിതം തകര്‍ത്തതാണ്
വൈരാഗ്യത്തിനു കാരണമെന്നും അലിഭായി പൊലീസിന് മൊഴിനല്‍കി. തിരുവനന്തപുരം
വിമാനത്താവളത്തില്‍നിന്നു ഇന്നു രാവിലെയാണ് അലിഭായിയെ കസ്റ്റഡിയില്‍
എടുത്തത്. തന്റെ നേതൃത്വത്തില്‍ രാജേഷിനെ വെ്ട്ടിക്കൊലപ്പെടുത്തിയശേഷം
ആയുധം കൊല്ലത്ത് ഉപേക്ഷിച്ചു. തന്റെ സുഹൃത്തായ അപ്പുണ്ണിയുടെ
സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അലിഭായി പൊലീസിനെ
അറിയിച്ചു. അലിഭായി കുറ്റം സമ്മതിച്ചതോടെ ഇന്നു തെളിവെടുപ്പ് നടത്താനാണ്
പൊലീസിന്റെ തീരുമാനം. കേസിലെ മുഖ്യപ്രതിയായ അലിഭായി അറസ്റ്റിലായെങ്കിലും
ഗൂഢാലോചനയ്ക്ക് നേതൃത്വം നല്കിയ അപ്പുണ്ണി ഇപ്പോഴും ഒളിവിലാണ്.