Breaking News

Trending right now:
Description
 
Apr 10, 2018

കോമണ്‍വെല്‍ത്തില്‍ ഇന്ത്യയ്‌ക്ക്‌ 11-ാം സ്വര്‍ണം

image കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ഇന്ത്യ പതിനൊന്നാം സ്വര്‍ണം വെടിവച്ചിട്ടു. ഷൂട്ടിംഗില്‍ ഇന്ത്യയ്‌ക്കുവേണ്ടി ഹീന സിദ്ദുവാണ്‌ സ്വര്‍ണം നേടിയത്‌. വനിതകളുടെ 25 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ 36 പോയിന്റെ നേടിയാണ്‌ ഹീനയുടെ ഈ മെഡല്‍നേട്ടം. ബാഡ്‌മിന്റനിലെ മലേഷ്യന്‍ ആധിപത്യം തകര്‍ത്തെറിഞ്ഞ ഇന്ത്യയ്‌ക്ക്‌ ചരിത്രത്തിലാദ്യമായി കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ സ്വര്‍ണം ലഭിച്ചു. ബാഡ്‌മിന്റന്‍ മിക്‌സഡ്‌ ടീം ഇവന്റിലാണ്‌ ലീ ചോങ്‌ വെയിയെ അടക്കം മുട്ടുകുത്തിച്ച്‌ ഇന്ത്യന്‍ സംഘം ഇന്നലെ സ്വര്‍ണം നേടിയത്‌. ബാഡ്‌മിന്റനിലെ സ്വര്‍ണം ഉള്‍പ്പെടെ ഇന്നലെ മൂന്നു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. മെഡല്‍ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്‌. 11 സ്വര്‍ണവും നാലു വെള്ളിയും അഞ്ചുവെങ്കലവുമാണ്‌ ഇന്ത്യയുടെ ആകെ സമ്പാദ്യം.